ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
എള്ളുമന്ദം:രഹസ്യ വിവരത്തെ തുടര്‍ന്ന് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബൈജുവും സംഘവും, മാനന്തവാടി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി എള്ളുമന്ദം കൊണിയന്‍ മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 856 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പുതുശ്ശേരി തെക്കേതില്‍ വീട്ടില്‍ വിശാഖ് ടി.എസ് (26) നെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സൂക്ഷിച്ച കെ.എല്‍ 10 എഎഫ് 1849 നമ്പര്‍ കസ്റ്റഡിയിലെടുത്തു.പ്രസ്തുത കാര്‍
മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിക്കുന്നതായി വ്യക്തമായി വിവരം ലഭിച്ചിട്ടുള്ളതിനാല്‍ വാഹനത്തിന്റെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ്.ഇ, ദിപു.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാഫി.ഒ, വിജേഷ്‌കുമാര്‍.പി, സജിലാഷ്.കെ, സ്റ്റാലിന്‍ വര്‍ഗീസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വീണ.എം.കെ, ഡ്രൈവര്‍ ഷിംജിത്ത്.ജ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വില്‍പ്പന, ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ 04935 240012, 9400069667, 9400069670 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
