അഭിമാനമായി ഫിദ കെ
മാനന്തവാടി: 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന റിപ്പബ്ലിക് ഡേ പരേഡില്‍ എന്‍സിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചു 5 കേരള ബാറ്റലിയന്‍ എന്‍സിസി വയനാടില്‍ നിന്നും സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഫിദ കെ പങ്കെടുത്തു. എല്ലാ വര്‍ഷവും എന്‍സിസി യെ പ്രതിനിധീകരിച്ചു 148 കേഡറ്റുകള്‍ കര്‍ത്തവ്യപഥില്‍ പരേഡ് ചെയ്യാറുണ്ട്. ആ സ്വപ്ന നേട്ടത്തിലേക്കാണ് ഫിദ തന്റെ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ പോലും ഉപേക്ഷിച്ചു ചുവടുവെച്ചു കയറിയത്. കഴിഞ്ഞ വര്‍ഷം ഈ സ്വപ്ന നേട്ടം പാതി വഴിയില്‍ വെച്ച് നഷ്ടമായ ഫിദ ദൃഢനിശ്ചയത്തോടെ ഇത്തവണ നേട്ടം കൈവരിക്കുകയായിരുന്നു. മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ് ഫിദ കെ. മാനന്തവാടി വേമം കോറോക്കാരന്‍ വീട്ടില്‍ റഷീദ് കെ യുടെയും മൈമൂന.കെ യുടെയും മകളാണ്. ആയിഷ നിദ കെ, ആയിഷ റിദ കെ എന്നിവര്‍ സഹോദരിമാരാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
