അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാവുമന്ദം ഹൈസ്‌കൂള്‍ പത്താം മൈല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 8.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പനയ്ക്കായി കൈവശം വെച്ചയാളെ അറസ്റ്റ് ചെയ്തു. കാവുമന്ദം പത്താം മൈല്‍ മണലില്‍ വീട് തങ്കച്ചന്‍ എം.കെ (62) എന്നയാളെയാണ് കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു ജി.യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റ്റ്റീവ് ഓഫീസര്‍ ഷാജി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ്. എം.വി, മുഹമ്മദ് മുസ്തഫ, പ്രോമിസ് എം.പി,വജീഷ് കുമാര്‍ വി. പി വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സജിന എന്നിവരും ഉണ്ടായിരുന്നു ഇയാള്‍ മുന്‍ അബ്കാരി കേസിലെ പ്രതിയാണ് എന്ന് എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
