OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം

  • Mananthavadi
02 Feb 2026

തോല്‍പ്പെട്ടി: കര്‍ണാടകയില്‍ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടതോല്‍പ്പെട്ടി സ്വദേശിയായ 19 കാരന്റെ മരണം കൊലപാതകമെന്ന്  കുടുംബം.
കക്കേരി കാട്ടുനായ്ക്ക ഉന്നതിയിലെ വിഷ്ണുവാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയിലെ പെണ്‍സുഹൃത്തിനെ കാണാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു വിഷ്ണു. പിന്നീട് വൈകീട്ടോടെ വിഷ്ണുവിനെ  അബോധാവസ്ഥയില്‍ പെണ്‍സുഹൃത്തും സഹോദരനും ചേര്‍ന്ന് കുട്ടയിലെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെണ്‍ സുഹൃത്തിന്റെ വീട്ടിലെത്തുന്നതിന് മുന്‍പ് ആരോ വിഷ്ണുവിനെ മര്‍ദിച്ചതായാണ് സംശയമുയരുന്നത്.
ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.വിഷ്ണുവിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതായാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മന്ത്രിക്ക് പരാതി നല്‍കുമെന്നറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show