325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
കമ്പളക്കാട്: വയനാട് എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുനിലും സംഘവും കമ്പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 325 ഗ്രാമോളം കഞ്ചാവുമായി 3അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടി.
ജാര്‍ഗണ്ഡ് പക്കൂര്‍ ജില്ലയിലെ സംഗ്രാംപൂര്‍ സ്വദേശികളായ മുബസാര്‍ എസ്,കെ (27), നുറാലം ഷെയ്ഖ് ( 24), വെസ്റ്റ് ബംഗാള്‍ നോര്‍ത്ത് നദിയ ജില്ലയിലെ കൃഷ്ണഗര്‍ റോണി ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന ഇടങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്ക് എത്തിച്ചതാണ് കഞ്ചാവ്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സാബു സി.ഡി, വിജിത്ത് കെ.ജി, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് രഘു എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ് എം.സി, മിഥുന്‍.കെ, ഷിനോജ് എം.ജെ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാനിയ.യു, അനിത.എം, ഫസീല.ടി എന്നിവരും വയനാട് എക്‌സൈസ് സൈബര്‍ സെല്ലിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ അര്‍ജുന്‍ കെ.എ യും പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
