നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
മാനന്തവാടി: മാനന്തവാടിക്കാരുടെ പ്രിയ ഗുരുനാഥന്‍ പി.പി.വെങ്കിട്ടരാമന്‍ മാഷ് നവതിയുടെ നിറവില്‍. 1951 ല്‍ മാനന്തവാടി ഗവ.ഹൈസ്‌കൂളില്‍ പ്രഥമ എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന പി.പി.വെങ്കിട്ടരാമന്‍ 1960 ല്‍ അവിടെ തന്നെ അദ്ധ്യാപകനായെത്തുകയും പിന്നീട് നാല് പതിറ്റാണ്ടോളം അദ്ധ്യാപന മേഖലയില്‍ സജീവ സാന്നിധ്യമാകുകയുമായിരുന്നു.അതേ വിദ്യാലയത്തില്‍ സ്വന്തം ഗുരുനാഥന്‍മാരായിരുന്ന പി.എ. പരമേശ്വരയ്യരോടും കെ.എം.ഫിലിപ്പു മാസ്റ്ററോടും എല്ലാം ഒപ്പം സഹപ്രവര്‍ത്തകനായാണ് അദ്ദേഹം അദ്ധ്യാപകവൃത്തിയാല്‍ തുടക്കം കുറിച്ചത്. മാനന്തവാടി ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കെ പിന്നീട് മാനന്തവാടി എ.ഇ.ഒ.പദവിയിലേക്ക് മാറി. 1991 ല്‍ വിരമിച്ച അദ്ധേഹം റിട്ടയര്‍ ആയ ശേഷവും കഴിഞ്ഞ 35 വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ സജീവമാണ്.
ഈ വരുന്ന ഫെബ്രുവരി 5 ന് 90 വയസ്സ് പൂര്‍ത്തിയായി നവതി ആഘോഷിക്കാനിരിക്കുമ്പോഴും ചെറ്റപ്പാലത്തെ സ്വഗൃഹത്തില്‍ പറയത്തക്ക ശാരിരിക അവശതകളൊന്നും തന്നെയില്ലാതെ ഏകനായി
തന്റെ കര്‍മ്മങ്ങള്‍ കൃത്യനിഷ്ഠയോടെ നടത്തുകയാണ് അദ്ദേഹം.
മാനന്തവാടി പ്രദേശത്തെ അനേകായിരങ്ങളായ ശിഷ്യസമ്പത്തിന്റെ സമൃദ്ധിയാണ് അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന്റെ രഹസ്യം. 2016 ല്‍ ജീവിത പങ്കാളി ചന്ദ്ര വിട പറഞ്ഞത് അദ്ദേഹത്തിന് വലിയ മാനസികാഘാതമായിരുന്നു. മൂത്ത മകന്‍ സതീശന്‍ സിങ്കപ്പൂരിലും ഇളയമകന്‍ അഡ്വ. രാജേഷ് കുടുംബത്തോടൊപ്പം വേറെയും താമസിക്കുന്നു. ചിട്ടയോടൊയുള്ള ദിനചര്യയും കുട്ടികള്‍ക്കായി വീട്ടില്‍ നടത്തിവരുന്ന ചെസ് പരിശീലനവും തൊണ്ണൂറാം വയസ്സിലും അദ്ദേഹത്തെ സക്രിയനാക്കി നിലനിര്‍ത്തുന്നു.
തൊണ്ണൂറാം ജന്മദിനം ആഘോഷമാക്കി പ്രിയ ഗുരുനാഥനെ ആദരിക്കാനൊരുങ്ങുകയാണ് മാനന്തവാടി ഗവ.ഹൈസ്‌കൂളിലെ അദ്ദേഹത്തിന്റെ മുന്‍ ശിഷ്യഗണങ്ങള്‍. 1972-73 എസ്എസ്എല്‍സി ബാച്ചുകാര്‍ 'ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത് സംഗമം@53' എന്ന പേരില്‍ ഒരുമിച്ചു കൂടി പ്രിയ ഗുരുനാഥന് നവതി മംഗളങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്. മറ്റ് പല ബാച്ചുകാരും ഒറ്റയ്ക്കും കൂട്ടമായും അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.
മാനന്തവാടി ജി.വി.എച്ച്.എസ്. സ്‌കൂള്‍ മുന്‍ അദ്ധ്യാപകരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്നയാളാണ് വെങ്കിട്ടരാമന്‍ മാസ്റ്റര്‍. മാനന്തവാടി ചെററപ്പാലത്തെ വസതിയില്‍ ഒറ്റക്ക് താമസിച്ചു വരുന്ന അദ്ദേഹത്തെ കാണാന്‍ വിദേശത്ത് നിന്നുള്‍പ്പെടെ അനവധി ശിഷ്യര്‍ ദിവസേന എത്താറുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
