കല്‍പ്പറ്റയിലെ സദാചാര പോലീസ്: മൂന്ന് പേര്‍ അറസ്റ്റില്‍; കൂടുതല്‍പേരെ ചോദ്യം ചെയ്ത് വരുന്നു

കല്‍പ്പറ്റയില്‍ ബസ് കാത്തുനിന്ന അച്ഛനെയേയും പെണ്‍മക്കളെയും സദാചാര പോലീസ് ചമഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ നഗരത്തിലെ ഓട്ടോ ഡ്രൈവറായ ആമ്പിലേരി ചെളിപറമ്പില്‍ ഹിജാസ് (25), എടഗുനി ലക്ഷംവീട് പ്രമോദ് (28), കമ്പളക്കാട് പളളിമുക്ക് കൊള്ളപറമ്പില്‍ അബ്ദുള്‍ നാസര്‍ (45) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 28ന് രാത്രിയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്ബെംഗളൂരുവിലേക്ക് പോകാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തവീര തിയേറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുമ്പോഴാണ് റോഡിന്റെ എതിര്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെെ്രെ ഡവര്‍മാരില്‍ ചിലര്‍ സമീപത്തെത്തി ചോദ്യം ചെയ്തതെന്നാണ് മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബു പരാതിയില്‍ പറയുന്നത്.
ഡിഗ്രിക്കും ഏഴാം കല്‍സിലും പഠിക്കുന്ന പെണ്‍മക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് സുരേഷ് ബാബു പറയുന്നു. ചെറുപ്പക്കാരികളായ കുട്ടികളോടൊത്ത് എന്താടാ ഇവിടെ ഇരുക്കുന്നതെന്നു ചോദിച്ചായിരുന്നു ഓട്ടോെ്രെ ഡവര്‍മാര്‍ എത്തിയത്. മക്കളാണെന്ന് പറഞ്ഞിട്ടും അതിനുള്ള തെളിവും ഏഴോളം വരുന്ന ഓട്ടോെ്രെ ഡവര്‍മാരുടെ സംഘം ആവശ്യപ്പെട്ടതായും തുടര്‍ന്ന് സുരേഷ് ബാബുവിനെ തോളില്‍ പിടിച്ചു തള്ളുകയും ചെയ്തതായി പരാതിയുണ്ട്. ഇതുകണ്ട് മക്കള്‍ നിലവിളിച്ചിട്ടും ഓട്ടോെ്രെ ഡവര്‍മാര്‍ പിന്മാറാന്‍ തയ്യാറായില്ലന്നെും സുരേഷ് പരാതിയില്‍ വ്യക്തമാക്കുന്നു.
മക്കള്‍ നിലവിളിച്ചപ്പോള്‍ അവരെ പിടിച്ചു തള്ളിയിട്ട് സുരേഷ് ബാബുവിന്റെ ബാഗ് പിടിച്ചു വലിച്ചു. ഏതാടാ കുട്ടികള്‍, എന്താടാ പരിപാടി, എങ്ങോട്ടാണ് ഇവരെ കൊണ്ടു പോകുന്നത് എന്ന് ആക്രോശിച്ചായിരുന്നു പിന്നീട്‌െ്രെ ഡവര്‍മാരുടെ പ്രകടനമെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് ഏറെ നേരം കല്പറ്റ പോലീസുമായി സുരേഷ് ബാബു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പി്‌നനീട് വനിതാ സെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് ബസ് വന്നശേഷം മൂവരും യാത്ര തുടരുകയായിരുന്നു.
ബെംഗളൂരുവില്‍നിന്നും തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു പോലീസില്‍ പരാതി നല്‍കിയത്. ഓട്ടോെ്രെ ഡവര്‍മാരുടെ പെരുമാറ്റം തനിക്കും മക്കള്‍ക്കും മാനഹാനിയുണ്ടാക്കിയതായും തന്നെയും മക്കളെയും ദേഹോപദ്രവം ഏല്പിച്ചവരെ ശിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് സുരേഷ് ബാബു പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് നടത്തിയ വിശദമായി അന്വേഷണത്തിലാണ് മൂന്ന് പ്രതികള്‍ വലയിലായത്. അന്ന് രാത്രി സര്‍വ്വീസ് നടത്തിയ ഓട്ടോ െ്രെഡവര്‍മാരെയും പരിസരത്തുണ്ടായിരുന്നവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും, പിന്നീട് പരാതിക്കാരന്റെ മുന്നില്‍ ഹാജരാക്കി ആളെ തിരിച്ചറിഞ്ഞിതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മറ്റു പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍