സായുധ സേനാ പതാകദിനം: മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു
കല്‍പ്പറ്റ: ഡിസംബര്‍ ഏഴിന് ആചരിക്കുന്ന സായുധസേനാ പതാകദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജില്ലാ സൈനിക ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനും കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളില്‍ നിന്നായി 60 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ പതാകദിനാഘോഷത്തിന്റെ നടത്തിപ്പ്, ഫണ്ട് സമാഹരണം, ജില്ലാ സൈനിക ബോര്‍ഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്തു. സായുധസേനാ പതാകദിന നിധിയിലേക്ക് സംഭാവന സമാഹരണം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ആര്‍. രാജീവ്, റിട്ട.കേണല്‍ എസ്. കെ. തമ്പി, റിട്ട. ലഫ്റ്റനന്റ് കേണല്‍ ഡി സുരേഷ് ബാബു, സര്‍ജന്റ് കെ. അബ്ദുള്‍ ഹക്കീം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സൈനികര്‍, ആശ്രിതര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
