മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
കല്‍പ്പറ്റ: വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികളെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. കഴുത്തോളം മണ്ണിനടിയിലും കോണ്‍ക്രീറ്റ് കമ്പികള്‍ക്കിടയിലും കുടുങ്ങിയ തൊഴിലാളികളെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സുരക്ഷിതമായി പുറത്തെടുത്തത്.കല്‍പ്പറ്റ എസ്.പി. ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മണ്ണിടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ തൊഴിലാളികളായ വൈത്തിരി സ്വദേശി സുനില്‍ കുമാര്‍, ഝാര്‍ഖണ്ഡ് സ്വദേശി റക്കീബ് ഷെയ്ഖ് എന്നിവര്‍ മണ്ണിനടിയില്‍ കുടുങ്ങി.
വിവരമറിഞ്ഞ് കല്‍പ്പറ്റ അഗ്‌നിരക്ഷാനിലയത്തില്‍നിന്ന് എത്തിയ സംഘം ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹൈഡ്രോളിക് ഉപകരണങ്ങളും മറ്റ് റെസ്‌ക്യൂ ടൂളുകളും ഉപയോഗിച്ച് കോണ്‍ക്രീറ്റ് കമ്പികള്‍ മുറിച്ചുമാറ്റിയും ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയുമായിരുന്നു രക്ഷാപ്രവര്‍ത്തനം. തൊഴിലാളികള്‍ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയിരുന്നതിനാല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഇരുവരെയും പുറത്തെടുത്ത് ഉടന്‍ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്.
സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സതീഷ്ബാബു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ.വി. വിനോദ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മധു വി.ആര്‍., മോഹനന്‍ കെ.എസ്., ഷാഹുല്‍ ഹമീദ് കെ.പി., ദീപു കെ.ആര്‍., വിഷ്ണു കെ.ആര്‍., സുജിത്ത് യു., വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീഷ്മ പി.എല്‍., സിമില്‍ ജോസ്, ഹോംഗാര്‍ഡുമാരായ ബിനു ഇ.കെ., അഷ്‌റഫ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഥീൗ ലെിേ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
