വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
മാനന്തവാടി:വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കുമെന്ന് വനിതാശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കര്‍ഷകര്‍സംരംഭകര്‍ എന്നിവരുടെ ഉത്പന്നങ്ങള്‍ക്ക് കൃത്യമായ വിപണന സൗകര്യം ഉറപ്പാക്കുക ലക്ഷ്യമിട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വനിതാ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക പ്രാധാന്യവുമുള്ള വയനാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും അതിജീവനത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പരിസരത്ത് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്,
മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സെബാസ്റ്റ്യന്‍, തവിഞ്ഞാല്‍വെള്ളമുണ്ടതൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ എം.ജി ബിജു, ഖമര്‍ ലൈല, പ്രമോദ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീന്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.ടി മുഹമ്മദ് ഉനൈസ്, ചിന്നമ്മ ജോസ്, ആസ്യ മൊയ്തു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജില്‍സണ്‍ തൂപ്പുംകര, ലിയി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ പ്രഭാകരന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
