OPEN NEWSER

Thursday 05. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: സ്‌കൂളിലെ കുടിവെള്ളത്തില്‍ ഇ കോളി,കോളിഫോം ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു

  • Kalpetta
05 Nov 2026

കല്‍പ്പറ്റ: സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പനി, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെ കുടിവെള്ള സ്രോതസ്സുകളില്‍ നടത്തിയ പരിശോധനയില്‍ ഇ കോളിയും, കോളിഫോം ബാക്ടീരിയയും കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്‌കൂളിലെ കിണര്‍ വെള്ളത്തില്‍  കോളിഫോം ബാക്ടീരിയയും, ഇ കോളിയും, വാട്ടര്‍ ഫില്‍റ്ററുകളില്‍   കോളിഫോം ബാക്ടീരിയയുമാണ് കണ്ടെത്തിയത്. നിലവില്‍ രണ്ട് ദിവസമായി സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. കിണറും, ഫില്‍റ്ററുകളും ശുചീകരിച്ച ശേഷം വീണ്ടും പരിശോധന നടത്തി ബോധ്യപ്പെട്ടാല്‍ മാത്രമേ സ്‌കൂള്‍ തുറക്കുകയുള്ളൂ.നിലവില്‍ 71 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയതായും, ഇവരുടെ സമ്പര്‍ക്കത്തിലുള്ള നിരവധി പേരും ചികിത്സ തേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. നേരെത്തെ കുടിവെള്ള സ്രോതസ്സുകള്‍ 
ശുചീകരിക്കുന്നതിനും, രോഗവ്യാപനം തടയുന്നതിനുമായി ഒരാഴ്ചത്തേക്ക് സ്‌കൂള്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരും, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ നവാസ്, ജെഎച്ച് ഐ മാരായ സുധ കെ.വി, സുരേഷ് കുമാര്‍, സെബിന്‍ വര്‍ഗീസ് എന്നിവരുമടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ. ശുഭ മെഡിക്കല്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: സ്‌കൂളിലെ കുടിവെള്ളത്തില്‍ ഇ കോളി,കോളിഫോം ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു
  • തവിഞ്ഞാലിന്റെ കൃഷിയറിവുകള്‍ക്ക് ഇനി സ്വന്തം വിലാസം
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • റെഡ്‌സ് ജൂനിയര്‍ യൂണിവേഴ്‌സ് ഇന്റര്‍നാഷണലില്‍ അന്‍ഹ കൃഷ്ണയ്ക്ക് നേട്ടം
  • വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 6 ന് ആരംഭിക്കും
  • പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് തടഞ്ഞ് ട്രൈബ്യൂണല്‍
  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show