OPEN NEWSER

Tuesday 03. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

  • S.Batheri
03 Nov 2026

മീനങ്ങാടി: മീനങ്ങാടി, കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കിലോ കഞ്ചാവുമായി പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് ആന്‍ഡ് ക്രഷേഴ്‌സ് എന്ന സ്ഥാപനത്തിലെ മാനേജരായ പുത്തന്‍കുന്ന്, മാക്കുറ്റി, പേളക്കുടി വീട്ടില്‍, എബി ഏലിയാസിന്റെ (35) മുറിയില്‍ നിന്ന് 24.164 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ കൂട്ടാളി പുത്തന്‍കുന്ന്, മാക്കുറ്റി, തേക്കുംകാട്ടില്‍ പുട്ട് എന്ന ടി.ആര്‍. നിഥുനെ(35) പോലീസ് കസ്റ്റഡിയിലെടുത്തു.വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന  ഒരു കിലോയിലധികം കഞ്ചാവുമായി നവംബര്‍ ഒന്നിന് മാക്കുറ്റി പാലത്തിനടുത്ത് വെച്ച്  എബി ഏലീയാസിനെ ജി്ല്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് എബിയുടെ മാക്കുറ്റിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്. ക്രഷറിലെ എബിയുടെ മുറിയിലെ കട്ടിലിന്റെ അടിയിലെ പെട്ടിയില്‍ 12 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒറീസയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പ്രാഥമിക വിവരം. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.  

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം നാര്‍കോട്ടിക് ആന്‍ഡ് ജന്‍ഡര്‍ ജസ്റ്റിസ് ഡിവൈ.എസ്.പി മനോഹരന്‍. ടിയുടെ കീഴിലെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി ഡി.വൈ.എസ്.പി എം.എം. അബ്ദുള്‍ കരീമിന് കീഴിലുള്ള സ്‌ക്വാഡും, മീനങ്ങാടി സി.ഐ ബിജു ആന്റണി, എസ്.ഐ സി.നൗഫല്‍, എസ്.സി.പി.ഓമാരായ പ്രവീണ്‍, കെ.എസ് സുരേഷ്, സി.പി.ഒ.മാരായ എന്‍.എ. തോമസ്, എം.എ. അര്‍ജുന്‍, കെ.എസ് അജിന്‍, വി.എം മജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.





advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി; വയനട് ജില്ലയുടെ വികസനത്തിന് ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി.സിദ്ദീഖ്
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഇ മാലിന്യമുക്ത വയനാട്: ഇ മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണംശുചിത്വമിഷന്‍
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍
  • പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show