OPEN NEWSER

Monday 02. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

  • Kalpetta
02 Nov 2026

വൈത്തിരി: ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് കാക്കൂര്‍, ചാലം കൊട്ട് മലയില്‍ വീട്ടില്‍ അബ്ദുള്‍ ഹാദി റിയാസ്(25), നെന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടില്‍ കെ.കെ നിഹാല്‍ (25), മാധവം വീട്ടില്‍ ഗൗതം ദിനേശ് (24) എന്നിവരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. ലക്കിടിയില്‍ പോലീസ് പട്രോളിംഗിനിടെ കെ.എല്‍ 76 ജി 5025 നമ്പര്‍ വാഹനത്തിനു സമീപം നില്‍ക്കുകയായിരുന്ന യുവാക്കള്‍ പോലീസിനെ കണ്ട് തിടുക്കത്തില്‍ അവിടെ നിന്ന് കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തടഞ്ഞു പരിശോധിച്ചതില്‍ അബ്ദുള്‍ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിച്ച നിലയില്‍ 2.95 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുക്കുകയായിരുന്നു. വൈത്തിരി സ്‌റ്റേഷന്‍ എസ്.എച്ച്.ഒ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍
  • പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
  • പായോട് ബസ് അപകടം; 12 ഓളം പേര്‍ക്ക് പരിക്ക് രണ്ട് ബസുകള്‍ കൂട്ടിയിടിച്ചത് അപകടങ്ങള്‍ പതിവായ മേഖലയില്‍; റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കെതിരെ വീണ്ടും ആരോപണം
  • വയോജന നിയമം തുണയായി; 86കാരന് സ്വന്തം വീടും ഭൂമിയും തിരിച്ചുകിട്ടും
  • വാടക വീട്ടില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി: വയനാട് ജില്ലാതല വികസന ശില്‍പശാല നാളെ
  • കല്‍പ്പറ്റ ഡെവലപ്‌മെന്റസമ്മിറ്റ് ഡിസംബര്‍ 14ന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show