കല്‍പ്പറ്റ ഡെവലപ്‌മെന്റസമ്മിറ്റ് ഡിസംബര്‍ 14ന്
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെയും, വയനാട് ജില്ലയിലെയും സമഗ്ര വികസനത്തിന് വേണ്ടി, കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും, പുതിയ കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും സ്വരൂപിച്ച് മണ്ഡലത്തിലെ 10 പഞ്ചായത്തിലും, മുന്‍സിപ്പാലിറ്റിയിലും യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനെ ഭാഗമായി കല്‍പ്പറ്റ ഡെവലപ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്, വയനാട് മെഡിക്കല്‍ കോളേജ്, കള്ളാടി ആനക്കാംപൊയില്‍ തുരങ്കപാത, നികുതിയടക്കാന്‍ പറ്റാത്ത ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യമൃഗ ശല്യമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍, തൊഴില്‍ മേഖലയിലെ പുതിയ ലേബര്‍ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വയനാട്ടിലെ ടൂറിസം മേഖലയിലെ വികസനത്തിനുള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കി നടപ്പിലാക്കുന്നതിന് വേണ്ടി പൊതു സമൂഹത്തില്‍നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.ഡിസംബര്‍ 14ന് കല്‍പ്പറ്റയില്‍ സമ്മിറ്റ് സംഘടിപ്പിക്കുവാന്‍ കല്‍പ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദീഖ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സലീം മേമന അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി പി ആലി, എം എ ജോസഫ്, എന്‍ കെ റഷീദ്, വി എ മജീദ്, ബി സുരേഷ് ബാബു, റസാഖ് കല്‍പ്പറ്റ, പോള്‍സണ്‍ കൂവക്കല്‍, എം മുഹമ്മദ് ബഷീര്‍, ടി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
