OPEN NEWSER

Saturday 31. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍: മന്ത്രി ടി.സിദ്ദീഖ്

  • Kalpetta
31 Oct 2026

കല്‍പ്പറ്റ: ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പില്‍ ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കൃഷി വകുപ്പ് മന്ത്രി  അഡ്വ. ടി സിദ്ദീഖ്. ഓരോ ജീവിതം കരുത്തുപിടിപ്പിക്കാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പില്‍ ശക്തമായ കൂട്ടായ്മ രൂപപ്പെടുത്താന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ പാതയില്‍ മുന്നേറാന്‍ സര്‍ക്കാരും പൊതുസമൂഹവും ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീടുകളിലെ കുടിവെള്ള കണക്ഷന്‍, വൈദ്യുതി, ഭൂമി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും പദ്ധതി പ്രദേശത്തെ പ്രവൃത്തികകളുമായി സഹകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

 നവംബര്‍ 20 വരെ വീടുകളുടെ പണികള്‍ നടക്കും. ശേഷം ഗുണഭോക്താക്കള്‍ക്കായി ഒരു അസ്സസ്‌മെന്റ് യോഗം ചേരുകയും തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാം. ലഭ്യമാകുന്ന പരാതികള്‍ പരിഗണിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, എ.ഡി.എം കെ. അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധ രാമസ്വാമി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം ശിഹാബ്, സുരേഷ് ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ.ടി രാകേഷ്, ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍: മന്ത്രി ടി.സിദ്ദീഖ്
  • ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം: നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • യൂത്ത് കോണ്‍ഗ്രസ് പദയാത്ര നടത്തി
  • ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നാളെ
  • ഹിമാലയത്തിന്റെ മഞ്ഞുമലകള്‍ കീഴടക്കി തോമസ്; ആദി കൈലാസ് മാരത്തണില്‍ 60+ വിഭാഗത്തില്‍ സ്വര്‍ണ്ണ വിജയം ;ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രായവിഭാഗത്തില്‍ ഒന്നാമത്; പിന്നാലെ 15,000 അടി ഉയരത്തില്‍ 42 കിലോമീറ്റര്‍
  • നല്ല കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തിന് പ്രസക്തിയും പ്രാധാന്യവും ഉണ്ടാവും: മാതാ അമൃതാനന്ദമയി; 2 ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തുടക്കമായി
  • ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു
  • മുത്തങ്ങയില്‍ 9 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ കൊടിയേറും
  • മാനന്തവാടിയില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് വനിതകള്‍ക്ക് പരിക്കേറ്റു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show