OPEN NEWSER

Friday 30. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നാളെ

  • Kalpetta
30 Oct 2026

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം ലക്ഷ്യമാക്കി കല്‍പ്പറ്റയില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു. ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി, അപ്പീല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ദുരന്ത ബാധിത ഗുണഭോക്താക്കള്‍ക്കാണ് രണ്ടാംഘട്ട നറുക്കെടുപ്പില്‍ വീടുകള്‍ നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നടുക്കെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഗുണഭോക്താക്കള്‍ക്ക് അവശ്യ രേഖകള്‍ കൈമാറുന്നതതിന് 16 കൗണ്ടറുകളാണ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കുന്നത്. കെ.എസ്.ഇ.ബി, നഗരസഭ, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ഏകോപനത്തോടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തിരുത്തല്‍, റേഷന്‍ കാര്‍ഡ്, വൈദ്യുതികുടിവെള്ള കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കൗണ്ടറുകളിലൂടെ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി യോഗത്തില്‍ അറിയിച്ചു. 


149 വീടുകളിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ജല അതോറിറ്റി പൂര്‍ത്തീകരിച്ചതായി യോഗത്തില്‍ അറിയിച്ചു. സോണ്‍ ഒന്നില്‍ 23 വീടുകളും സോണ്‍ മൂന്നില്‍ ആറ് വീടുകളും സോണ്‍ നാലില്‍ 14 വീടുകളും സോണ്‍ അഞ്ചില്‍ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തില്‍ കൈമാറുന്നത്. നവംബറോടെ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറും. രണ്ടാംഘട്ട വീടുകളുടെ വിതരണം പൂര്‍ത്തീയാകുന്നതോടെ 327 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കുക. നറുക്കെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ പരിഹരിക്കുന്നതിന് ഓഡിറ്റോറിയത്തില്‍ പ്രത്യേക സഹായ കൗണ്ടര്‍ സജ്ജീകരിക്കും. നറുക്കെടുപ്പിന് എത്തുന്ന ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം, ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ.ടി രാകേഷ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ. സുരേഷ് ബാബു, കെ. മനോജ് കുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വാര്‍ഡ് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രണ്ടാംഘട്ട നറുക്കെടുപ്പ് നാളെ; മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും

ദുരന്തബാധിതര്‍ക്കായുള്ള രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ്  ഇന്ന് (ഒക്ടോബര്‍ 31) രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ്  മന്ത്രി എ.പി അനില്‍കുമാര്‍  ഉദ്ഘാടനം ചെയ്യും. മേപ്പാടിയില്‍ നടക്കുന്ന നറുക്കെടുപ്പില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനാകും. എം.എല്‍എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നാളെ
  • ഹിമാലയത്തിന്റെ മഞ്ഞുമലകള്‍ കീഴടക്കി തോമസ്; ആദി കൈലാസ് മാരത്തണില്‍ 60+ വിഭാഗത്തില്‍ സ്വര്‍ണ്ണ വിജയം ;ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രായവിഭാഗത്തില്‍ ഒന്നാമത്; പിന്നാലെ 15,000 അടി ഉയരത്തില്‍ 42 കിലോമീറ്റര്‍
  • നല്ല കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തിന് പ്രസക്തിയും പ്രാധാന്യവും ഉണ്ടാവും: മാതാ അമൃതാനന്ദമയി; 2 ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തുടക്കമായി
  • ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു
  • മുത്തങ്ങയില്‍ 9 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ കൊടിയേറും
  • മാനന്തവാടിയില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് വനിതകള്‍ക്ക് പരിക്കേറ്റു.
  • വയനാട് ജില്ലയിലെ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • വിദ്യാര്‍ത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show