മാനന്തവാടിയില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് വനിതകള്‍ക്ക് പരിക്കേറ്റു.
മാനന്തവാടി: നഗരസഭയിലെ പുത്തന്‍പുര ഡിവിഷനില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് വനിതകള്‍ക്ക് നിസാര പരിക്കേറ്റു. ജോലി കഴിഞ്ഞ് വൈകുന്നേരം 4.30ഓടെ പുത്തന്‍പുര ജംഗ്ഷനില്‍നിന്ന് പുത്തന്‍പുര നഗറിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷോണിത (41), ശാന്ത (54) എന്നിവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.പ്രദേശത്തെ റോഡിന്റെ ഇരുവശങ്ങളിലും കാട് വളര്‍ന്നുനില്‍ക്കുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കാട്ടുപന്നികളുടെ സാന്നിധ്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ റോഡരികിലെ കാട് എത്രയും വേഗം വെട്ടിത്തെളിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
