OPEN NEWSER

Wednesday 28. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അറിയാന്‍ പൗരന്മാര്‍ക്ക് പൂര്‍ണ്ണ അവകാശം: മുഖ്യ വിവരാവകാശ കമ്മീഷണര്‍

  • Kalpetta
28 Oct 2026

പൂതാടി: സര്‍ക്കാര്‍ ഫണ്ടുകളുടെ വിനിയോഗം എങ്ങനയെന്ന് അറിയാനുള്ള പൂര്‍ണ അവകാശം പൗരന്മാര്‍ക്കുണ്ടെന്നും അവകാശം വിനിയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി. ഹരിനായര്‍ പറഞ്ഞു. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പൂതാടി അങ്ങാടിശ്ശേരി ഉന്നതിയിലെ എം.പി.സി.യില്‍ നടന്ന വിവരാവകാശ ബോധവത്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ചും അവ ഫലപ്രദമായി വിനിയോഗിക്കേണ്ട രീതികളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 30 ദിവസത്തിനകം മറുപടി നല്‍കണം. മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് നിയമ പ്രകാരം പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടി.എസ്.ബി ഫണ്ടുകള്‍ ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍ പറഞ്ഞു. വിവരാവകാശ അപേക്ഷകള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് വിശദീകരിച്ചു. അപേക്ഷകള്‍ക്ക് നിശ്ചിത സമയത്തിനകം മറുപടി നല്‍കാതിരുന്നാല്‍ നിയമപ്രകാരം പ്രതിദിനം 250 രൂപ നിരക്കില്‍ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ടെന്ന് കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു. പ്രമോട്ടര്‍മാരുടെ നിയമനം, തൊഴില്‍, തൊഴിലുറപ്പ് വേതനം,വീടുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാതെ കരാറുകാര്‍ പിന്മാറുന്നത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഉന്നതികളിലെ നിവാസികള്‍
സംശയങ്ങള്‍ ഉന്നയിച്ചു. പ്രമോട്ടര്‍മാരുടെ നിയമനം നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് നടത്തേണ്ടതെന്നും സമയബന്ധിതമായി നിയമനം നടത്തിവരുന്നതായും വിവരാവകാശ കമ്മീഷന്‍ മുന്‍ ലീഗല്‍ എക്‌സ്‌പെര്‍ട്ട് കെ. പ്രസാദ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ആവശ്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് വിവരാവകാശ നിയമപ്രകാരം തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും വിവരാവകാശ നിയമത്തിന്റെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ച് അറിയാനും ക്ലാസ് അവസരമൊരുക്കി.

പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശോഭന ദേവി, വാര്‍ഡ് അംഗങ്ങളായ സുമ രാജു, നിഷിത സുരേന്ദ്രന്‍, എം.പി. സുലൈഖ, പി. ബിനിത വിജയന്‍, ബോളന്‍, അങ്ങാടിശ്ശേരി, തെങ്ങുമുട്, വിജയന്‍കുന്ന് ഉന്നതി നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അറിയാന്‍ പൗരന്മാര്‍ക്ക് പൂര്‍ണ്ണ അവകാശം: മുഖ്യ വിവരാവകാശ കമ്മീഷണര്‍
  • നിരോധനം പിന്‍വലിച്ചു
  • മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യുവമോര്‍ച്ച മാനന്തവാടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
  • ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതി; പോലീസുകാരനെതിരെ കേസ്; പോലീസുകാരന്റെ പരാതിയില്‍ ഭാര്യാപിതാവിനെതിരെയും കേസ്
  • വയനാടിന്റെ നിലനില്‍പ്പിന് വേണ്ടി ഏകദിന ഉപവാസ സമരം നാളെ; ചുരത്തിന് മുകളില്‍പ്രതിഷേധം അലയടിക്കും
  • വയനാടിന്റെ യാത്രാദുരിതം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
  • അന്തര്‍സംസ്ഥാന രാസലഹരിക്കടത്ത് കേസില്‍ അഞ്ചാം പ്രതി അറസ്റ്റില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
  • അന്തര്‍സംസ്ഥാന രാസലഹരിക്കടത്ത് കേസില്‍ അഞ്ചാം പ്രതി അറസ്റ്റില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ അഞ്ചാമനും പിടിയില്‍; പിടിയിലായത് ലഹരി നല്‍കിയയാള്‍
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് 31 ന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show