മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യുവമോര്‍ച്ച മാനന്തവാടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
മാനന്തവാടി: വയനാടിന്റെ ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെയും മെഡിക്കല്‍ കോളേജിലെ അനാസ്ഥയില്‍ പ്രതിഷേധിച്ചും സമരം ശക്തമാക്കി യുവമോര്‍ച്ച . വയനാട് മെഡിക്കല്‍ കോളേജില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും, പ്രശ്‌നത്തില്‍ ഇടപെടാത്ത ആരോഗ്യം മന്ത്രിയും മാനന്തവാടി എംഎല്‍എയും മറുപടി പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന സമിതിയംഗം സജി ശങ്കര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച മാനന്തവാടി മണ്ഡലം പ്രസിഡണ്ട് രൂപേഷ് പിലാക്കാവ് അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രിയും മാനന്തവാടി എംഎല്‍എയുംവിഷയത്തില്‍ ഇടപെടുന്നുതുവരെ തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് സജി ശങ്കര്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സി. അഖില്‍ പ്രേം തുടര്‍ സമര പ്രഖ്യാപനം നടത്തി.
പുനത്തില്‍ രാജന്‍, ടി.എം സുബീഷ്, വില്‍ഫ്രഡ് ജോസ്, കണ്ണന്‍ കണിയാരം, സുമ രാമന്‍,ശശിമോന്‍ കരിമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഖില്‍ കേളോത്ത്, ശ്രീജിത്ത് കണിയാരം, സംഗീത് പി.എസ്, സായ് കൃഷ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
