വയനാടിന്റെ നിലനില്‍പ്പിന് വേണ്ടി ഏകദിന ഉപവാസ സമരം നാളെ; ചുരത്തിന് മുകളില്‍പ്രതിഷേധം അലിയടിക്കും
കല്‍പ്പറ്റ: വയനാടിന്റെ ഗതാഗത ദുരിതത്തിന് പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 28) ഏകദിന ഉപവാസ സമരം നടത്തും.രാവിലെ 10 മണി മുതലാണ് സമരം. വയനാട് ജില്ലയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികളും വ്യാപാരികളും സമരത്തില്‍ പങ്കെടുക്കും. റെയില്‍ പാതയോ ആകാശപാതയോ പോലുള്ള ആധുനിക ഭൗതിക സൗകര്യങ്ങള്‍ ഇല്ലാതെ 50 വര്‍ഷം പിന്നിലുള്ള റോഡ് സംവിധാനത്തില്‍ മാത്രമാണ് വയനാട് ഇന്നും മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളിലേക്കുള്ള രാത്രികാല ഗതാഗത നിരോധനം വയനാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴയും കാറ്റും ഉരുള്‍പൊട്ടല്‍ ഭീഷണിയും നിരന്തരം ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ജില്ലയിലുള്ളതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
വരും തലമുറയ്‌ക്കെങ്കിലും ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് സമരം ജീവന്‍ മരണ പോരാട്ടമായി ഏറ്റെടുക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. കച്ചവട മേഖലയിലെ കടുത്ത മാന്ദ്യത്തിന് പുറമെ വിനോദസഞ്ചാരികള്‍ എത്താതായാല്‍ വ്യാപാര മേഖല പൂര്‍ണമായും തകരുമെന്നും സമിതി ചൂണ്ടിക്കാട്ടി. വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി ,ചുരം സംരക്ഷണ സമിതി വയനാട് ടൂറിസം അസോസിയേഷന്‍ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് കര്‍മ്മസമിതി ,ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ , കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ , കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍, കേരള റീറ്റെയില്‍ ഫുട് വെയര്‍ അസോസിയേഷന്‍ കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള കെമിസ്ട് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ഗ്രീന്‍ ജിഞ്ചര്‍ഡിലേര്‍സ് അസോസിയേഷന്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ , ഫെര്‍ട്ടിലൈസര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ , കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
വയനാടിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തില്‍ പരമാവധി വ്യാപാരികള്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു
ടമഷമ്യമി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
