OPEN NEWSER

Tuesday 27. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിന്റെ യാത്രാദുരിതം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

  • Kalpetta
27 Oct 2026

കല്‍പ്പറ്റ: വയനാട് ചുരം റോഡിലെ യാത്രാദുരിതം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കി.
ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയിയുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.എന്‍.എച്ച് 766 ലെ വയനാട് ചുരം റോഡിലെ ഗതാഗത തടസ്സം പരിഹരിക്കുക, പൂഴിത്തോട്  പടിഞ്ഞാറത്തറ ബദല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക, നിര്‍ത്തിവെച്ച ആനക്കാംപൊയില്‍  മേപ്പാടി  കള്ളാടി തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുക, മുത്തങ്ങ  ഗുണ്ടല്‍പേട്ട, ബാവലി  ഹാന്‍ഡ്‌പോസ്റ്റ് റൂട്ടുകളിലെ രാത്രികാല യാത്രാ നിരോധനം ഒഴിവാക്കുക, കേരളകര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുക, വയനാട്ടില്‍ വിമാനത്താവളം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.

രാത്രി യാത്രാ നിരോധനം ഒഴിവാക്കുന്നതിനും ബൈരക്കുപ്പ പാലം നിര്‍മ്മാണം ആരംഭിക്കുന്നതിനുമുള്ള കാര്യങ്ങള്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയും ഇക്കാര്യത്തില്‍ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചുരം യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

നിവേദക സംഘത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവരാജന്‍ കൊല്ലം, വര്‍ക്കിംഗ് പ്രസിഡന്റ് കെ. ബാപ്പു ഹാജി, എ.ജെ. ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാടിന്റെ നിലനില്‍പ്പിന് വേണ്ടി ഏകദിന ഉപവാസ സമരം നാളെ; ചുരത്തിന് മുകളില്‍പ്രതിഷേധം അലിയടിക്കും
  • വയനാടിന്റെ യാത്രാദുരിതം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
  • അന്തര്‍സംസ്ഥാന രാസലഹരിക്കടത്ത് കേസില്‍ അഞ്ചാം പ്രതി അറസ്റ്റില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
  • അന്തര്‍സംസ്ഥാന രാസലഹരിക്കടത്ത് കേസില്‍ അഞ്ചാം പ്രതി അറസ്റ്റില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ അഞ്ചാമനും പിടിയില്‍; പിടിയിലായത് ലഹരി നല്‍കിയയാള്‍
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് 31 ന്
  • മാതാ അമൃതാനന്ദമയി ഒക്ടോബര്‍ 30, 31 തീയതികളില്‍ മാനന്തവാടിയില്‍; ;ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാര്‍ഷിക മഹോത്സവത്തിന് മുഖ്യകര്‍മികത്വം വഹിക്കും
  • ദിവയുടെ മരണം നാടിന് തീരാനോവ്; റോഡിലെ അപകടക്കെണികള്‍ക്ക് ഇനിയും പരിഹാരമില്ല; മൂന്ന് വര്‍ഷം മുമ്പ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയില്ല
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show