മുത്തങ്ങയില്‍ 9 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
മുത്തങ്ങ: മുത്തങ്ങയിലെ കുമിഴി ഭാഗത്ത് ചുക്കാനിക്കുനി ഉന്നതിക്ക് സമീപമുള്ള നമ്പറിടാത്ത ഒറ്റമുറിക്കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 9 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. സംഭവത്തില്‍ നടവയല്‍ കാര്യംമ്പാതിക്കുന്ന് ഭാഗത്തെ തേക്കനാംക്കുന്നേല്‍ വീട്ടില്‍ ജിനിഷ് മാത്യുവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ചാള്‍സ് കുട്ടി ടി.ഇ, കൃഷ്ണന്‍കുട്ടി, സുരേഷ് വെങ്ങാലിക്കുന്നേല്‍, അനീഷ് എ.എസ്., വിനോദ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്വന്ത് കെ.ആര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫസില ടി., സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ പ്രസാദ്.കെ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
