OPEN NEWSER

Thursday 29. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ കൊടിയേറും

  • Mananthavadi
29 Oct 2026

മാനന്തവാടി: ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിന് മുഖ്യകാര്‍മികത്വം വഹിക്കുന്നതിനായി മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി. ഇന്ന്  വൈകീട്ട് 5.30ഓടെ മാനന്തവാടി അമൃതാനന്ദമയി മഠത്തിലെത്തിയ അമ്മയെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് സ്വീകരിച്ചത്.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ. സുധാകരന്‍ മേപ്പാടി, പ്രദീപ് താഴെയങ്ങാടി എന്നിവര്‍ ഹാരമണിയിച്ച് അമ്മയെ സ്വീകരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.കെ. മന്മഥന്‍ പൂര്‍ണ്ണകുംഭം നല്‍കി ആചാരവിധി പ്രകാരം സ്വീകരിച്ചു. പി.സി. ഷജില്‍ കുമാറും ഭാര്യ വി.എസ്. അനിതയും ചേര്‍ന്ന് പാദപൂജ നടത്തി. മാനന്തവാടി മഠാധിപതി സ്വാമിനി ദീക്ഷിതാമൃത ചൈതന്യ ചടങ്ങുകള്‍ ഏകോപിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് നാളെ കൊടിയേറുന്നതോടെ മാനന്തവാടി ഭക്തിസാന്ദ്രമാകും.

 മാതാ അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സന്യാസശിഷ്യരും ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും ആശ്രമ അന്തേവാസികളും അമ്മയോടൊപ്പം എത്തിയിട്ടുണ്ട്. ഇനിയുള്ള രണ്ട് ദിവസങ്ങള്‍ മാനന്തവാടിയില്‍ അമൃതോത്സവത്തിന്റെ നാളുകളായിരിക്കും.

നാളെ രാവിലെ 11 മണിയോടെ അമ്മ പ്രത്യേകമായി തയ്യാറാക്കിയ വേദിയിലെത്തും. തുടര്‍ന്ന് വിശിഷ്ട വ്യക്തികള്‍ അമ്മയെ ഹാരാര്‍പ്പണം ചെയ്ത് ആദരിക്കും. അമ്മയുടെ നേതൃത്വത്തില്‍ ധ്യാനം, സത്സംഗം, ഭജന എന്നിവ നടക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അമ്മയെ കാണാനും മഹോത്സവത്തില്‍ പങ്കെടുക്കാനുമായി എത്തുന്ന ഭക്തര്‍ക്കായി ആശ്രമത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മഹോത്സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ബ്രഹ്മസ്ഥാന പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ കൊടിയേറും
  • മാനന്തവാടിയില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് വനിതകള്‍ക്ക് പരിക്കേറ്റു.
  • വയനാട് ജില്ലയിലെ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • വിദ്യാര്‍ത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി
  • അനര്‍ഹമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരിച്ചടയ്ക്കണം; കണിയാമ്പറ്റയില്‍ ദമ്പതികള്‍ക്ക് നോട്ടീസ്
  • ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതി; പോലീസുകാരനെതിരെ കേസ്; പോലീസുകാരന്റെ പരാതിയില്‍ ഭാര്യാപിതാവിനെതിരെയും കേസ്
  • കണ്ണൂര്‍ റേഞ്ചില്‍ ജുവനൈല്‍ ഡ്രൈവിങ്ങിനെതിരെ സ്‌പെഷ്യല്‍ ഡ്രൈവ്; 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അറിയാന്‍ പൗരന്മാര്‍ക്ക് പൂര്‍ണ്ണ അവകാശം: മുഖ്യ വിവരാവകാശ കമ്മീഷണര്‍
  • നിരോധനം പിന്‍വലിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show