OPEN NEWSER

Friday 30. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നല്ല കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തിന് പ്രസക്തിയും പ്രാധാന്യവും ഉണ്ടാവും: മാതാ അമൃതാനന്ദമയി; 2 ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തുടക്കമായി

  • Mananthavadi
30 Oct 2026

മാനന്തവാടി: മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ മാനന്തവാടി ബ്രഹ്മസ്ഥാന മഹോത്സവത്തിന് തിരി തെളിഞ്ഞു. പ്രകൃതിയോടും സഹജീവികളായ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടുമുള്ള നമ്മുടെ ധര്‍മ്മം നിറവേറുന്നതിനെയാണ്  നല്ല കര്‍മ്മങ്ങള്‍ എന്ന് പറയുന്നത് എന്ന് അമ്മ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. സൃഷ്ടിയുടെ ആരംഭം മുതല്‍ക്കു തന്നെ പ്രകൃതി, അല്ലെങ്കില്‍ ഈശ്വരശക്തി നമ്മളെ പല നല്ലകാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതാണു്. അവയൊക്കെ നമ്മള്‍ വേണ്ടവണ്ണം പഠിച്ചിരുന്നെങ്കില്‍ ഇന്നു മനുഷ്യന്‍ നേരിടുന്ന പല സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നുയെന്നും അമൃതാനന്ദമയി പറഞ്ഞു. മഹോത്സവത്തിന്റെ ആദ്യ ദിനത്തില്‍ രാവിലെ 11 മണിയോടെ യജ്ഞ വേദിയില്‍ എത്തിയ അമ്മയെ വിശിഷ്ട വ്യക്തികളായി ചടങ്ങില്‍ പങ്കെടുത്ത എംഎല്‍എമാരായ ഐസി ബാലകൃഷ്ണന്‍, ഉഷാ വിജയന്‍, എം വി ശ്രേയാംസ്‌കുമാര്‍. പള്ളിയറ രാമന്‍, സ്വാമി ഹംസാനന്ദപുരി, സ്വാമി രവി ചരണാനന്ദ ഗിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് പി ചാത്തക്കുട്ടി 
തുടങ്ങിവര്‍ ഹാരാര്‍പ്പണം ചെയ്തു. 

അമൃത ശ്രീ അംഗങ്ങള്‍ക്കുള്ള ധനസഹായവും സാരി വിതരണവും ചടങ്ങില്‍ നടന്നു. തുടര്‍ന്ന്  അമ്മയുടെ നേതൃത്വത്തില്‍ ഭജന, ധ്യാനം എന്നിവയും നടന്നു. എല്ലാവര്‍ക്കും അമ്മ ദര്‍ശനവും നല്‍കി. 

രണ്ടു ദിവസം നീണ്ടു നിന്ന മഹോത്സവത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മഹോത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകളും നടന്നു. അമല ഭാരതം പദ്ധതിയുടെ ഭാഗമായി യജ്ഞവേദിയും പരിസരവും ശുചിയാക്കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നല്ല കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തിന് പ്രസക്തിയും പ്രാധാന്യവും ഉണ്ടാവും: മാതാ അമൃതാനന്ദമയി; 2 ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തുടക്കമായി
  • ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു
  • മുത്തങ്ങയില്‍ 9 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ കൊടിയേറും
  • മാനന്തവാടിയില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് വനിതകള്‍ക്ക് പരിക്കേറ്റു.
  • വയനാട് ജില്ലയിലെ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • വിദ്യാര്‍ത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി
  • അനര്‍ഹമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരിച്ചടയ്ക്കണം; കണിയാമ്പറ്റയില്‍ ദമ്പതികള്‍ക്ക് നോട്ടീസ്
  • ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതി; പോലീസുകാരനെതിരെ കേസ്; പോലീസുകാരന്റെ പരാതിയില്‍ ഭാര്യാപിതാവിനെതിരെയും കേസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show