OPEN NEWSER

Saturday 31. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യൂത്ത് കോണ്‍ഗ്രസ് പദയാത്ര നടത്തി

  • S.Batheri
31 Oct 2026

ബത്തേരി: ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ട്രീയം,ലഹരിയാണ് ശത്രു എന്ന മുദ്യാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും, കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായിയൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ പദയാത്ര സംഘടിപ്പിച്ചു. കൊളഗപ്പാറയില്‍ നിന്ന് ആരംഭിച്ച യാത്ര സുല്‍ത്താന്‍ബത്തേരി സ്വതന്ത്രമൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപനസമ്മേളനം കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യം തിരിച്ചുപിടിക്കാന്‍ രാജ്യത്താകമാനം സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധം പ്രതിഷേധങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


സമാനതകളില്ലാത്ത തരത്തില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ കൈയ്യില്‍ നിന്ന് വോട്ടവകാശത്തെ കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമാപന സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജെനീഷ് അധ്യക്ഷനായി. രാജ്യത്തെ ജനങ്ങളുടെ പൗരാവകാശമായ വോട്ടവകാശത്തെ നിഷേധിക്കുന്ന സമീപനത്തിലൂടെയാണ് മോദിസര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. പൗരാവകാശങ്ങളെ പോലും ലംഘി്ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും നരേന്ദ്രമോദി സര്‍ക്കാറിന്റെ വോട്ടുകൊള്ളയെ തെളിവുസഹിതം ആദ്യമായി രാജ്യത്തോട് വിളിച്ചുപറഞ്ഞത് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനുചുള്ളിയില്‍, ഉഷാവിജയന്‍ എം എല്‍ എ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അമല്‍ജോയി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യൂത്ത് കോണ്‍ഗ്രസ് പദയാത്ര നടത്തി
  • ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് നാളെ
  • ഹിമാലയത്തിന്റെ മഞ്ഞുമലകള്‍ കീഴടക്കി തോമസ്; ആദി കൈലാസ് മാരത്തണില്‍ 60+ വിഭാഗത്തില്‍ സ്വര്‍ണ്ണ വിജയം ;ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രായവിഭാഗത്തില്‍ ഒന്നാമത്; പിന്നാലെ 15,000 അടി ഉയരത്തില്‍ 42 കിലോമീറ്റര്‍
  • നല്ല കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തിന് പ്രസക്തിയും പ്രാധാന്യവും ഉണ്ടാവും: മാതാ അമൃതാനന്ദമയി; 2 ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തുടക്കമായി
  • ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു
  • മുത്തങ്ങയില്‍ 9 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ കൊടിയേറും
  • മാനന്തവാടിയില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് വനിതകള്‍ക്ക് പരിക്കേറ്റു.
  • വയനാട് ജില്ലയിലെ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show