കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
മാനന്തവാടി: മാനന്തവാടി ഒണ്ടയങ്ങാടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഒണ്ടയങ്ങാടി മഖാമിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ്അപകടമുണ്ടായത്.കാട്ടിക്കുളം പുഴവയല്‍ സ്വദേശികളായ സതീഷ് കുമാര്‍ (56), ഷൈമ (43), സജീവന്‍ (54), ലിജി (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
