വാടക വീട്ടില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി: മാനന്തവാടി ടൗണില്‍ വാടക വീട്ടില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി. ബാവലി ഷാണമംഗലം ഉന്നതിയിലെ കാളന്റെ മകള്‍ നാരായണി (54) ആണ് മരിച്ചത്. മാനന്തവാടി ടൗണില്‍ എം.എസ് ബാറിന് സമീപമുള്ള വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു നാരായണി താമസിച്ചിരുന്നത്. ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് 25 വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഒറ്റയ്ക്കാണ് താമസം. രണ്ട് പെണ്‍മക്കളുണ്ട്. ഇവര്‍
ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായ് വിവരമുണ്ട്. സംഭവത്തില്‍ മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
