കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ബത്തേരി: വില്‍പ്പനയ്ക്കായി മൈസൂരില്‍നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്ന് മാക്കുറ്റി പെലക്കുടി വീട്ടില്‍ എബി ഏലിയാസ് (35) ആണ് അറസ്റ്റിലായത്. മാക്കുറ്റി പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെബത്തേരി എസ്.ഐ നൗഫല്‍ സി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹറിന്റെ മേല്‍നോട്ടത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് ഡി.വൈ.എസ്.പി മനോഹരന്‍ തച്ചമ്പത്തിന്റെ നേതൃത്വത്തിലുമുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്പ്രതിയില്‍നിന്ന് ഒരു കിലോ 80 ഗ്രാം കഞ്ചാവ്, തൂക്കാന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസ്, വില്‍പ്പനയ്ക്കായി പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകള്‍ എന്നിവ പിടിച്ചെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
