OPEN NEWSER

Tuesday 03. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പായോട് ബസ് അപകടം; 12 ഓളം പേര്‍ക്ക് പരിക്ക് രണ്ട് ബസുകള്‍ കൂട്ടിയിടിച്ചത് അപകടങ്ങള്‍ പതിവായ മേഖലയില്‍; റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കെതിരെ വീണ്ടും ആരോപണം

  • Mananthavadi
02 Nov 2026

മാനന്തവാടി: പായോട് കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്ന് നിരവില്‍പ്പുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും താമരശ്ശേരിയില്‍ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. വാഹനങ്ങളില്‍ നിന്ന് ഡീസല്‍ റോഡിലേക്ക് ചോര്‍ന്നൊലിക്കുന്നതിനെ തുടര്‍ന്നും ഇവിടെ ഇടയ്ക്കിടെ അപകടങ്ങള്‍ സംഭവിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് മാസം മുമ്പും സമാനമായ രീതിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ച്ചയായ അപകടങ്ങള്‍ ഉണ്ടായിട്ടും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവും ശക്തമാണ്. റോഡിന്റെ അപാകതകള്‍ പരിഹരിച്ച് അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടമഷമ്യമി


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി; വയനട് ജില്ലയുടെ വികസനത്തിന് ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി.സിദ്ദീഖ്
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഇ മാലിന്യമുക്ത വയനാട്: ഇ മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണംശുചിത്വമിഷന്‍
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍
  • പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show