OPEN NEWSER

Tuesday 03. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

  • Mananthavadi
03 Nov 2026

പനമരം: ഗര്‍ഭിണിക്ക് നല്‍കേണ്ടിയിരുന്ന അയണ്‍ സുക്രോസ്  ഇഞ്ചക്ഷന് പകരം മറ്റൊരു ഇഞ്ചക്ഷന്‍ നല്‍കിയെന്ന പരാതിയില്‍ പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒക്ടോബര്‍ 31ന് ചികിത്സയ്‌ക്കെത്തിയ റഹീന എന്ന ഗര്‍ഭിണിക്കാണ് മരുന്ന് മാറി കുത്തിവെച്ചതെന്നാണ് പരാതി.
ഗര്‍ഭിണിയായ രോഗിക്ക് നല്‍കേണ്ടിയിരുന്ന അയണ്‍ സുക്രോസ് ഇഞ്ചക്ഷന് പകരം ഐ.ഡി.ആര്‍.വി  ഇഞ്ചക്ഷന്‍ നല്‍കിയതായി ലഭിച്ച പരാതിയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഗര്‍ഭിണികള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നതിലും ചികിത്സ നല്‍കുന്നതിലും അതീവ ജാഗ്രതയും കൃത്യതയും പാലിക്കേണ്ടതുണ്ടെന്നും സംഭവത്തില്‍ ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവും ഉണ്ടായതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ ഡോ. അനൂപ് കെ യെയാണ് സസ്‌പെന്‍ഡ് ചെയ്ത് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കിയത്.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് ഡോക്ടര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മൊയ്ദീന്‍ ഷാ പി.എം. ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി; വയനട് ജില്ലയുടെ വികസനത്തിന് ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി.സിദ്ദീഖ്
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഇ മാലിന്യമുക്ത വയനാട്: ഇ മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണംശുചിത്വമിഷന്‍
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍
  • പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
  • പായോട് ബസ് അപകടം; 12 ഓളം പേര്‍ക്ക് പരിക്ക് രണ്ട് ബസുകള്‍ കൂട്ടിയിടിച്ചത് അപകടങ്ങള്‍ പതിവായ മേഖലയില്‍; റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കെതിരെ വീണ്ടും ആരോപണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show