OPEN NEWSER

Monday 02. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും

  • Kalpetta
02 Nov 2026

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ യുവാവിന് തടവും പിഴയും. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വീട്ടില്‍ വി.എം ബോവാസ് (27) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ആറ് വര്‍ഷവും രണ്ട് മാസവും തടവിനും 35500 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2022 ല്‍ മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തും വീട്ടില്‍ അതിക്രമിച്ചു കയറി കയ്യില്‍ കയറി പിടിച്ചും മറ്റും ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ മേപ്പാടി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു വി.പി സിറാജാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍
  • പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
  • പായോട് ബസ് അപകടം; 12 ഓളം പേര്‍ക്ക് പരിക്ക് രണ്ട് ബസുകള്‍ കൂട്ടിയിടിച്ചത് അപകടങ്ങള്‍ പതിവായ മേഖലയില്‍; റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കെതിരെ വീണ്ടും ആരോപണം
  • വയോജന നിയമം തുണയായി; 86കാരന് സ്വന്തം വീടും ഭൂമിയും തിരിച്ചുകിട്ടും
  • വാടക വീട്ടില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി: വയനാട് ജില്ലാതല വികസന ശില്‍പശാല നാളെ
  • കല്‍പ്പറ്റ ഡെവലപ്‌മെന്റസമ്മിറ്റ് ഡിസംബര്‍ 14ന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show