OPEN NEWSER

Monday 02. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയോജന നിയമം തുണയായി; 86കാരന് സ്വന്തം വീടും ഭൂമിയും തിരിച്ചുകിട്ടും

  • Mananthavadi
02 Nov 2026

മാനന്തവാടി: വാര്‍ധക്യകാലത്ത് സംരക്ഷിക്കാമെന്ന വാഗ്ദാനം നല്‍കി ബന്ധുക്കള്‍ കൈവശപ്പെടുത്തിയ വീടും ഭൂമിയും തിരികെ ലഭിക്കാന്‍ 86കാരനായ ഗോപാലന്‍ നമ്പ്യാര്‍ക്ക് തുണയായത് വയോജന സംരക്ഷണ നിയമം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി നിലവിലുള്ള 2007ലെ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ആശ്വാസകരമായ ഉത്തരവുണ്ടായത്.പാലിയാണ തേനോത്തുമ്മല്‍ തറവാട്ടുകാരനായ ഗോപാലന്‍ നമ്പ്യാരും ഭാര്യ സൗദാമിനിയും മക്കളില്ലാത്തവരായിരുന്നു. വാര്‍ധക്യത്തില്‍ ഇരുവരെയും സംരക്ഷിക്കാമെന്ന വാഗ്ദാനവുമായി സൗദാമിനിയുടെ സഹോദരന്റെ മകളായ ശൈബയും ഭര്‍ത്താവ് ഹരിദാസും 2017ല്‍ ഇവരെ കാസര്‍കോട് നീലേശ്വരത്തെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുവരും സര്‍ക്കാര്‍ ജീവനക്കാരാണ്.

എന്നാല്‍, പിന്നീട് സൗദാമിനി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലാവുകയും മരണമടയുകയും ചെയ്തു. ഇതിനിടെ 2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഗോപാലന്‍ നമ്പ്യാരുടെ പേരിലുള്ള ഒരേക്കര്‍ 28 സെന്റ് ഭൂമിയും വീടും പരിചരണത്തിന്റെ പേരില്‍ ബന്ധുക്കള്‍ കൈവശപ്പെടുത്തിയെന്നാണ് പരാതി. നീലേശ്വരത്ത് കിടപ്പിലായിരുന്ന ഭാര്യയുടെ പരിചരണത്തിനൊപ്പം വീട്ടുജോലികളും ചെയ്യേണ്ടിവന്നതോടെ 86ാം വയസ്സിലും വിശ്രമമില്ലാത്ത ജീവിതമായിരുന്നു ഗോപാലന്‍ നമ്പ്യാര്‍ക്ക്. ഇതിനുപുറമേ സാമ്പത്തിക ചൂഷണത്തിനും ഇരയായതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് അദ്ദേഹത്തെ സഹോദരി ലീലയുടെ വീട്ടിലെത്തിച്ചു. സ്വന്തം വീടും ഭൂമിയും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഗോപാലന്‍ നമ്പ്യാര്‍ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹി കെ.ജി. പുരുഷോത്തമന്‍ മാസ്റ്ററുടെ സഹായത്തോടെ മാനന്തവാടി ആര്‍.ഡി.ഒയെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ ആര്‍.ഡി.ഒ കോടതിയില്‍ നടന്ന വിവിധ സിറ്റിങ്ങുകളില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ആര്‍.ഡി.ഒ അതുല്‍ സാഗര്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമം 2007ലെ സെക്ഷന്‍ 23 (1) പ്രകാരം ബന്ധുക്കള്‍ കൈവശപ്പെടുത്തിയ ഭൂമിയുമായി ബന്ധപ്പെട്ട നാല് ആധാരങ്ങളും റദ്ദാക്കാന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് വെള്ളമുണ്ട സബ് രജിസ്ട്രാര്‍ക്ക് നിര്‍ദേശവും നല്‍കി.

വാര്‍ധക്യത്തില്‍ സംരക്ഷണം ഉറപ്പുനല്‍കി സ്വത്ത് കൈവശപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള നിയമത്തിന്റെ ശക്തമായ ഇടപെടലായി ഈ നടപടി മാറി. സ്വന്തം കിടപ്പാടം തിരിച്ചുപിടിക്കാനുള്ള ഗോപാലന്‍ നമ്പ്യാരുടെ പോരാട്ടത്തിന് ഇതോടെ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയോജന നിയമം തുണയായി; 86കാരന് സ്വന്തം വീടും ഭൂമിയും തിരിച്ചുകിട്ടും
  • വാടക വീട്ടില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി: വയനാട് ജില്ലാതല വികസന ശില്‍പശാല നാളെ
  • കല്‍പ്പറ്റ ഡെവലപ്‌മെന്റസമ്മിറ്റ് ഡിസംബര്‍ 14ന്
  • കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
  • വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
  • പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
  • ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍: മന്ത്രി ടി.സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show