OPEN NEWSER

Monday 02. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇ മാലിന്യമുക്ത വയനാട്: ഇ മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണംശുചിത്വമിഷന്‍

  • Kalpetta
02 Nov 2026

കല്‍പ്പറ്റ: ഇ മാലിന്യമുക്ത വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശേഖരണം നടത്തിയിട്ടും വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാമെന്ന് ജില്ലാ ശുചിത്വമിഷന്‍ അറിയിച്ചു. വീടുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന മൊബൈല്‍ ഫോണുകള്‍, ബാറ്ററികള്‍, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ടെലിവിഷനുകള്‍ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള സൗകര്യം ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇമാലിന്യങ്ങള്‍ നേരിട്ടെത്തി ശേഖരിക്കാനും അംഗീകൃത ഏജന്‍സികള്‍ വഴി ശാസ്ത്രീയമായി സംസ്‌കരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. ഫോണ്‍ നമ്പര്‍: 8078409770

ഇലക്ട്രോണിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുകയോ സാധാരണ ഗാര്‍ഹിക മാലിന്യങ്ങള്‍ക്കൊപ്പം കലര്‍ത്തുകയോ ചെയ്യരുത്. ഇവയിലടങ്ങിയിരിക്കുന്ന ഹാനികരമായ രാസവസ്തുക്കളും ഘടകങ്ങളും പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ ഇവ ഉത്തരവാദിത്തത്തോടെ അധികൃതര്‍ക്ക് കൈമാറേണ്ടത് അത്യാവശ്യമാണ്. വയനാടിനെ പൂര്‍ണ്ണമായും ഇമാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള ഈ സംരംഭത്തില്‍ പൊതുജനങ്ങളും സ്ഥാപനങ്ങളും സജീവമായി പങ്കാളികളാകണമെന്നും ഉപകരണങ്ങള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ ശാസ്ത്രീയ സംസ്‌കരണത്തിനായി കൈമാറണമെന്നും ജില്ലാ ശുചിത്വമിഷന്‍ അഭ്യര്‍ത്ഥിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഇ മാലിന്യമുക്ത വയനാട്: ഇ മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണംശുചിത്വമിഷന്‍
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍
  • പോക്‌സോ കേസില്‍ യുവാവിന് തടവും പിഴയും
  • പായോട് ബസ് അപകടം; 12 ഓളം പേര്‍ക്ക് പരിക്ക് രണ്ട് ബസുകള്‍ കൂട്ടിയിടിച്ചത് അപകടങ്ങള്‍ പതിവായ മേഖലയില്‍; റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കെതിരെ വീണ്ടും ആരോപണം
  • വയോജന നിയമം തുണയായി; 86കാരന് സ്വന്തം വീടും ഭൂമിയും തിരിച്ചുകിട്ടും
  • വാടക വീട്ടില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show