OPEN NEWSER

Wednesday 04. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും

  • Mananthavadi
04 Nov 2026

മാനന്തവാടി: 45-ാമത് വയനാട് റവന്യൂ ജില്ലാ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയവിവരസാങ്കേതിക മേള നവംബര്‍ ആറ്, ഏഴ് തിയതികളില്‍ മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നവംബര്‍ ആറിന് രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.  എം.എല്‍.എ ഉഷാ വിജയന്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയാകും. രണ്ട് ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും.ഗണിത ശാസ്ത്രമേള വിഭാഗത്തില്‍ നവംബര്‍ ആറിന് രാവിലെ 9.30 മുതല്‍ 12.30 വരെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തത്സമയ നിര്‍മാണ മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് ഒന്നിന് അവതരണവും മൂല്യനിര്‍ണയവും മൂന്നിന് പ്രദര്‍ശനവും നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെ സെമിനാര്‍ പേപ്പര്‍ അവതരണവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഭാസ്‌കരാചാര്യ സെമിനാറും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനും ഉണ്ടായിരിക്കും.

നവംബര്‍ ഏഴിന് രാവിലെ 9.30ന് ശാസ്ത്രമേളയും പത്തിന് ശാസ്ത്രനാടകവും നടക്കും. സാമൂഹ്യശാസ്ത്രമേള വിഭാഗത്തില്‍ നവംബര്‍ ആറിന് രാവിലെ 9.30ന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പ്രാദേശിക ചരിത്രരചനയും ചരിത്ര സെമിനാറും നടക്കും. സാമുഹ്യ ശാസ്ത്രമേളയില്‍ നവംബര്‍ ഏഴിന് രാവിലെ 9.30ന് സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍, പ്രസംഗം, അറ്റ്‌ലസ് നിര്‍മ്മാണം, വൈവപ്രാദേശിക ചരിത്രരചന, ചരിത്ര സെമിനാര്‍ അവതരണം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. പ്രവൃത്തിപരിചയമേളയില്‍ നവംബര്‍ ആറിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ തത്സമയ മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ 2.30 വരെ അവസാനഘട്ട മൂല്യനിര്‍ണയവും പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനങ്ങള്‍ കാണാനുള്ള അവസരവും ഉണ്ടായിരിക്കും. വിവരസാങ്കേതിക മേള വിഭാഗത്തില്‍ നവംബര്‍ ആറിന് രാവിലെ 10 മുതല്‍ 11 വരെ മലയാളം ടൈപ്പിങ്ങും ആനിമേഷനും 11.30 മുതല്‍ 12.30 വരെ ഡിജിറ്റല്‍ പെയിന്റിങ്ങും ടീച്ചിങ് എയ്ഡും നടക്കും. ഏഴിന് രാവിലെ 10 മുതല്‍ 11 വരെ സ്‌ക്രാച്ച് പ്രോഗ്രാമിങ്, പ്രസന്റേഷന്‍ എന്നിവയും 11.30 മുതല്‍ 12.30 വരെ വെബ് പേജ് ഡിസൈനിങ്ങും നടക്കും.

നവംബര്‍ ആറിന് രാവിലെ 10.30ന് ' ബിയോണ്ട് മാര്‍ക്‌സ്  ആന്‍ഡ് മെഡല്‍സ് – ദ ആര്‍ട്ട്  ആന്‍ഡ് സയന്‍സ് ഓഫ് റേസിംഗ് ഹാപ്പി റെസിലിയന്റ് ചില്‍ഡ്രന്‍ ' എന്ന വിഷയത്തില്‍ മാനസികാരോഗ്യ അധ്യാപകനും കൗണ്‍സലിങ് സൈക്കോളജിസ്റ്റുമായ കൈലാസ് ബാലകൃഷ്ണന്‍ സെമിനാര്‍ നയിക്കും. രാവിലെ 11ന് ഗ്ലാസ് ചരിത്രവും ഡെമോണ്‍സ്‌ട്രേഷനും, ഉച്ചയ്ക്ക് ഒന്നിന് മഹേഷ് ഫെയറി മോജോ അവതരിപ്പിക്കുന്ന മെന്റലിസം ഷോയും വൈകിട്ട് ഏഴിന് വാനനിരീക്ഷണ പരിപാടിയായ ' ദ കോസ്മിക് വിന്‍ഡോയും നടക്കും. റിട്ട.പ്രിന്‍സിപ്പല്‍ എം.എം. ടോമിയും, ജ്യോതിശാസ്ത്രജ്ഞന്‍ കെ.ടി. സില്‍വര്‍സണും വാനനിരീക്ഷണ പരിപാടിക്ക് നേതൃത്വം നല്‍കും. നവംബര്‍ ഏഴിന് രാവിലെ പത്തിന് പത്മശ്രീ ചെറുവയല്‍ രാമനെ അനുസ്മരിച്ച് 'ഓര്‍മ്മയിലെ നെല്ലറ' പരിപാടി സംഘടിപ്പിക്കും. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും. ഫാര്‍മിങ് സയന്റിസ്റ്റ് സയ്യിദ് ഗനി ഖാന്‍ മുഖ്യാതിഥിയാകും. നെല്‍വിത്തുകളുടെ പ്രദര്‍ശനവും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കും. രാവിലെ 11.30ന് 'മാറുന്ന വയനാട്, പങ്കിടുന്ന ഭാവി' എന്ന വിഷയത്തില്‍ റിസര്‍ച്ച് സ്‌കോളര്‍ മുനീര്‍ തഴെപ്പള്ളി ദൃശ്യാവതരണം നടത്തും. ഗോത്രവര്‍ഗ ഫോട്ടോഗ്രാഫര്‍ വിനോദ് ചിത്രയുടെ ഗോത്രവര്‍ഗ ഫോട്ടോ പ്രദര്‍ശനമായ 'ഗോത്രായനം', കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി 'ഒരുമയുടെ രുചിമേളം', എന്‍.എസ്.എസ് ഒരുക്കുന്ന 'മധുരം ഒരു കൈത്താങ്ങ്' മൊഹബ്ബത്ത് ബസാര്‍ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടാകും. നവംബര്‍ ഏഴിന് നടക്കുന്ന സമാപന സമ്മേളനം  എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  എം.എല്‍.എ ഉഷാ വിജയന്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയാകും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • റെഡ്‌സ് ജൂനിയര്‍ യൂണിവേഴ്‌സ് ഇന്റര്‍നാഷണലില്‍ അന്‍ഹ കൃഷ്ണയ്ക്ക് നേട്ടം
  • വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 6 ന് ആരംഭിക്കും
  • പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് തടഞ്ഞ് ട്രൈബ്യൂണല്‍
  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി; വയനട് ജില്ലയുടെ വികസനത്തിന് ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി.സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show