പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് തടഞ്ഞ് ട്രൈബ്യൂണല്‍
മീനങ്ങാടി: സ്‌കൂള്‍ പഠനയാത്രയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രധാനാധ്യാപകനെ സ്ഥലംമാറ്റി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഒരുമാസത്തേക്ക് നടപ്പാക്കുന്നത് തടഞ്ഞ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ഷിവി കൃഷ്ണനെതിരെയുള്ള നടപടിയാണ് തടഞ്ഞത്. ആക്ടിങ് ചെയര്‍പേഴ്‌സണ്‍ എം.ആര്‍. ശ്രീലേഖയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 18.10.2022ലെ സര്‍ക്കാര്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പഠനയാത്ര നടത്തിയതെന്നും കൃത്യമായ രേഖകള്‍ സൂക്ഷിച്ചില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഭാഗത്തിന്റെ വാദം. എന്നാല്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് യാത്രയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചതെന്നും തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ പരിഗണിച്ച െ്രെടബ്യൂണല്‍, പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് മാറ്റിവെക്കുകയും കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിക്കുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
