OPEN NEWSER

Tuesday 03. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 6 ന് ആരംഭിക്കും

  • Mananthavadi
03 Nov 2026

മാനന്തവാടി: വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചിയും സര്‍ഗാത്മകവും അന്വേഷണാത്മകവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 45-ാമത് വയനാട് റവന്യൂ ജില്ലാ ശാസ്ത്രഗണിതസാമൂഹ്യപ്രവൃത്തിപരിചയവിവരസാങ്കേതിക മേളയ്ക്ക് നവംബര്‍ ആറിന് തുടക്കമാകും. മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ഉഷാ വിജയന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയാകും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, വിവരസാങ്കേതികവിദ്യ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങളും പ്രദര്‍ശനങ്ങളും നടക്കും.

 ശാസ്ത്രമേളയില്‍ തത്സമയ നിര്‍മ്മാണ മത്സരങ്ങള്‍, സെമിനാര്‍ പേപ്പര്‍ അവതരണം, പ്രദര്‍ശനം എന്നിവയും വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. സാമൂഹ്യശാസ്ത്രമേളയില്‍ പ്രാദേശിക ചരിത്രരചന, ചരിത്ര സെമിനാര്‍, വിവരസാങ്കേതിക മേളയില്‍ ആനിമേഷന്‍, ഡിജിറ്റല്‍ പെയിന്റിങ്, സ്‌ക്രാച്ച് പ്രോഗ്രാമിങ്, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ മത്സരങ്ങളും നടക്കും. മേളയുടെ ഭാഗമായി ഗോത്രായനം ഫോട്ടോ പ്രദര്‍ശനം, കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉള്‍പ്പെടെയുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഏഴിന് നടക്കുന്ന സമാപന സമ്മേളനം എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ഉഷാ വിജയന്‍ അധ്യക്ഷത വഹിക്കും. പൊതുജനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ കാണാന്‍ അവസരമുണ്ടാകും.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 6 ന് ആരംഭിക്കും
  • പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് തടഞ്ഞ് ട്രൈബ്യൂണല്‍
  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി; വയനട് ജില്ലയുടെ വികസനത്തിന് ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി.സിദ്ദീഖ്
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഇ മാലിന്യമുക്ത വയനാട്: ഇ മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണംശുചിത്വമിഷന്‍
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show