OPEN NEWSER

Wednesday 04. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തവിഞ്ഞാലിന്റെ കൃഷിയറിവുകള്‍ക്ക് ഇനി സ്വന്തം വിലാസം

  • Mananthavadi
04 Nov 2026

തവിഞ്ഞാല്‍: തലമുറകളിലൂടെ കൈമാറിവന്ന വിത്തിനങ്ങളും കൃഷിയറിവുകളും കാര്‍ഷിക പൈതൃകവും ഇനി ഒരേയിടത്തില്‍. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷിക മേഖലയിലെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് കാര്‍ഷിക ഡയറക്ടറി തയ്യാറാക്കുന്നു. നാടിന്റെ പരമ്പരാഗത കൃഷി രീതികള്‍ സംരക്ഷിച്ച് പുതിയ തലമുറയിലെ കര്‍ഷകരിലേക്ക് കൃഷി അറിവുകള്‍ എത്തിക്കാനുള്ള വേറിട്ട പദ്ധതിയാണിത്. പഞ്ചായത്തിലെ വിവിധ ഗോത്ര തറവാടുകളില്‍ നിലവിലുള്ള പലതരം നെല്‍വിത്തുകളുടെയും മറ്റ് വിളകളുടെയും പരമ്പരാഗത ശേഖരങ്ങളുണ്ട്. തലമുറകളായി സംരക്ഷിക്കുന്ന വിത്തിനങ്ങളുടെ പേരും പ്രത്യേകതകളും ഡയറക്ടറിയില്‍ രേഖപ്പെടുത്തും. ഓരോ വിത്തിനത്തിന്റെയും കൃഷിക്കാലം, അനുയോജ്യമായ മണ്ണ്, ജലലഭ്യത, നനയ്‌ക്കേണ്ട രീതി, പരിപാലനം, വിളവെടുപ്പ് കാലം തുടങ്ങിയ വിവരങ്ങള്‍ ഡയറക്ടറിയുടെ ഭാഗമായി ശേഖരിക്കും. ഇതിലൂടെ അപൂര്‍വവും പരമ്പരാഗതവുമായ വിത്തിനങ്ങളെക്കുറിച്ച് പുതിയ കര്‍ഷകര്‍ക്ക് അറിയാനും കാര്‍ഷിക മേഖലയില്‍ നടപ്പാക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അവസരം ഒരുക്കുകയാണ്.

കുടിയേറ്റ കര്‍ഷകരുടെ പഴയകാല കാര്‍ഷിക രീതികള്‍, കാലക്രമത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി രേഖപ്പെടുത്തും. ആദ്യകാലത്ത് കൃഷി ചെയ്തിരുന്ന വിളകള്‍, ഉപയോഗിച്ചിരുന്ന വിത്തുകള്‍, പരമ്പരാഗത കൃഷിരീതികള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം നിലവിലെ കൃഷിരീതികളും സാങ്കേതികവിദ്യകളുടെ ഉപയോഗവും വിവരശേഖരണത്തില്‍ ഉള്‍പ്പെടും. പദ്ധതിയിലൂടെ തവിഞ്ഞാലിന്റെ കാര്‍ഷിക മേഖല കടന്നുവന്ന വഴികളും ഭാവിയിലെ സാധ്യതകളും തിരിച്ചറിയാനാകും. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പ്രത്യേക പരിശീലനം ലഭിച്ച തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളാണ് വിവരങ്ങള്‍ ശേഖരിക്കുക. കര്‍ഷകരുടെ വീടുകളും കൃഷിയിടങ്ങളും സന്ദര്‍ശിച്ച് കൃഷിഭൂമികളുടെ വിസ്തൃതി, വിവിധ വിളകളുടെ ഉത്പാദന അളവ്, ഉത്പദന ക്ഷമത, വിത്ത്, നടീല്‍ വസ്തുക്കള്‍ ലഭിക്കുന്ന സ്രോതസ്സുകള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന സാധ്യത വിവരങ്ങള്‍ ക്രോഡീകരിക്കും. ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന കാര്‍ഷിക വിവരശേഖരവും ഡയറക്ടറി ഡാറ്റാബേസും തയ്യാറാക്കും. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിവര ശേഖരണത്തിന് ഒരു ലക്ഷം രൂപ തനത് ഫണ്ടില്‍നിന്നും ഡയറക്ടറി അച്ചടിച്ച് വിതരണം ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ ജനറല്‍ ഫണ്ടില്‍ നിന്നും അനുവദിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം, കര്‍ഷകരുടെ അനുഭവജ്ഞാനത്തിന്റെ കൈമാറ്റം, കാര്‍ഷിക വിഭവങ്ങളുടെ ലഭ്യത, ഉത്പദനക്ഷമതയുടെ വര്‍ധന എന്നിവയ്ക്ക് പദ്ധതി സഹായകമാകും. പഴയ തലമുറയുടെ കൃഷിയറിവുകളെയും പുതിയ കാലത്തെ കാര്‍ഷിക സാധ്യതകളെയും ബന്ധിപ്പിക്കുന്ന ആധികാരിക രേഖയായി തവിഞ്ഞാല്‍ കാര്‍ഷിക ഡയറക്ടറിയെ മാറ്റുകയാണ് ലക്ഷ്യം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തവിഞ്ഞാലിന്റെ കൃഷിയറിവുകള്‍ക്ക് ഇനി സ്വന്തം വിലാസം
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • റെഡ്‌സ് ജൂനിയര്‍ യൂണിവേഴ്‌സ് ഇന്റര്‍നാഷണലില്‍ അന്‍ഹ കൃഷ്ണയ്ക്ക് നേട്ടം
  • വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 6 ന് ആരംഭിക്കും
  • പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് തടഞ്ഞ് ട്രൈബ്യൂണല്‍
  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show