OPEN NEWSER

Thursday 05. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമായി

  • Kalpetta
05 Nov 2026

മുട്ടില്‍: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പസ് ടു ബൂത്ത് പ്രത്യേക വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിനിന് വയനാട് ജില്ലയില്‍ തുടക്കമായി. മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി നിര്‍വഹിച്ചു. പുതിയ സമ്മതിദായകരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി  യുവജനങ്ങള്‍ക്കിടയില്‍ ജനാധിപത്യതെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാനുള്ള ഫോം ആറ് വിതരണം ചെയ്തായിരുന്നു ജില്ലാ കളക്ടര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത അര്‍ഹരായവര്‍ക്ക് ഫോം ആറ് മുഖേന പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. 

ജില്ലയിലെ കോളേജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി 17 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വോട്ടര്‍ രജിസ്‌ട്രേഷന്‍ ബോധവത്കരണം നടത്തും. മുട്ടില്‍ കോളെജില്‍ നടന്ന ജില്ലാതല ക്യാമ്പെയിനില്‍ കോളെജ് പ്രിന്‍സിപ്പല്‍  സി.പി ഹേമലത  അധ്യക്ഷയായി. എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു, സ്വീപ് നോഡല്‍ ഓഫീസര്‍ തഹസില്‍ദാര്‍ പി.യു.സിതാര, ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, തഹസില്‍ദാര്‍ എം.എസ് ശിവദാസന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമായി
  • മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം: മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി
  • മകന്റെ ദുരൂഹമരണം അന്വേഷിക്കണം: മാതാപിതാക്കള്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: സ്‌കൂളിലെ കുടിവെള്ളത്തില്‍ ഇ കോളി,കോളിഫോം ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു
  • തവിഞ്ഞാലിന്റെ കൃഷിയറിവുകള്‍ക്ക് ഇനി സ്വന്തം വിലാസം
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • റെഡ്‌സ് ജൂനിയര്‍ യൂണിവേഴ്‌സ് ഇന്റര്‍നാഷണലില്‍ അന്‍ഹ കൃഷ്ണയ്ക്ക് നേട്ടം
  • വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 6 ന് ആരംഭിക്കും
  • പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് തടഞ്ഞ് ട്രൈബ്യൂണല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show