മകന്റെ ദുരൂഹമരണം അന്വേഷിക്കണം: മാതാപിതാക്കള്‍
കല്‍പ്പറ്റ: മുഹമ്മദ് ഉബൈദിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളായ മാനന്തവാടി എള്ളുമന്ദം കെ.കെ. ഷമീറും സഫാരിയയും. തേഞ്ഞിപ്പാലം പാണമ്പ്ര മഹല്ല് ജുമാ മസ്ജിദ് ദര്‍സില്‍ മതപഠനത്തോടൊപ്പം രാമനാട്ടുകര സഹകരണ കോളേജില്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്ന മുഹമ്മദ് ഉബൈദിനെ 2024 ജൂലായ് 21നാണ് പള്ളിയുടെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. മകന്റെ മരണ വിവരം വിളിച്ചുപറഞ്ഞ ദര്‍സിലെ ഉസ്താദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞ തെന്ന് പിതാവ് ഷമീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം രാത്രി ഒരു മണിക്ക് ഒരു വാഹനം ദര്‍സിന്റെ പരിസരത്തെത്തിയതായി ഉസ്താദ് തന്നോട് പറഞ്ഞിരുന്നുവെന്നും ഷമീര്‍ ആരോപിച്ചു. മുഹറം അവധിക്ക് എള്ളുമന്ദത്തെ വീട്ടിലേക്കുവന്ന മുഹമ്മദ് ഉബൈദ് ജൂലായ് 19നാണ് വീട്ടില്‍നിന്ന് പാണമ്പ്രം ദര്‍സിലേക്ക് പോയത്. മകന്‍ വീട്ടില്‍നിന്ന് പോകുന്നതിന്റെ തലേദിവസംതന്നെ ദര്‍സില്‍ എത്തണമെന്ന് അറിയിച്ച് സഹപാഠികള്‍ മുഹമ്മദ് ഉബൈദിന് അയച്ച സന്ദേശങ്ങള്‍ സംശയമുണ്ടാക്കുന്നതാണ്. മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഉബൈദിന്റെ ഫോണിലേക്കു വന്ന വിളികളും സന്ദേശങ്ങളും വിശദമായി പരിശോധിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
തേഞ്ഞിപ്പലം ഡിവൈ. എസ്.പി. അന്വേഷിച്ച കേസ് ആത്മഹത്യയാണെന്ന് ഉറപ്പിച്ച് അവസാനിപ്പിച്ചിരിക്കു കയാണ്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതിനല്‍കിയിട്ടുണ്ട്. മകന്‍ ആത്മഹത്യചെയ്യാന്‍ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. മകന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേ ഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിസ്വീകരിക്കണം. കെ. മൊയ്തു, പി. ഉസ്മാന്‍ എന്നി വരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
