മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം: മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി
കല്‍പ്പറ്റ: മീനങ്ങാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തില്‍ ബാറില്‍ കയറി അദ്ധ്യാപകന്‍ മദ്യപിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജനറല്‍ സെക്രട്ടറി അസീസ് വെള്ളമുണ്ട എന്നിവര്‍ ആവശ്യപ്പെട്ടു. അധ്യാപകന് വേണ്ടി സമരം ചെയ്ത ഇടത് അധ്യാപക സംഘടനകള്‍ പൊതു സമൂഹത്തോടും രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളോടും മാപ്പ് പറയണമെന്നും. സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന യൂത്ത് ലീഗ് നേതാക്കളെ മോശമായി ചിത്രീകരിച്ചവര്‍ പരസ്യമായി മാപ്പ് പറയണമെന്നും യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
