OPEN NEWSER

Friday 06. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: വിദ്യാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം; പോക്‌സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.

  • S.Batheri
06 Nov 2026

മീനങ്ങാടി: മീനങ്ങാടി സ്‌കൂള്‍ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളുടെ പരാതിയില്‍ വയനാട് സൈബര്‍ പൊലീസ് സ്‌റ്റേഷനിലാണ് പോക്‌സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും, പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സംഭവം വിവാദമായത്. ഇതിനു പിന്നാലെ സ്‌കൂള്‍ ബസിനുള്ളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ദൃശ്യങ്ങളും പ്രതികരണങ്ങളുമുള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിവിധ മാധ്യമങ്ങളും ദൃശ്യങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.ഇതിന്റെ ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളിലെ കമന്റ് ബോക്‌സുകളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ചിലര്‍ അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. വിദ്യാര്‍ഥികളുടെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടി. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
  • മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: വിദ്യാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം; പോക്‌സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.
  • എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റില്‍
  • കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
  • ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമായി
  • മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം: മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി
  • മകന്റെ ദുരൂഹമരണം അന്വേഷിക്കണം: മാതാപിതാക്കള്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: സ്‌കൂളിലെ കുടിവെള്ളത്തില്‍ ഇ കോളി,കോളിഫോം ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു
  • തവിഞ്ഞാലിന്റെ കൃഷിയറിവുകള്‍ക്ക് ഇനി സ്വന്തം വിലാസം
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 6,7 തിയതികളില്‍ മാനന്തവാടിയില്‍;മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show