എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റില്‍
വൈത്തിരി: വയനാട് ലക്കിടിയില്‍ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ മൂന്നാം പ്രതിയായ ഡോക്ടറെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൊറയൂര്‍ സ്വദേശി ഡോ. മുഹമ്മദ് ഫാബിന് (41) ആണ് പിടിയിലായത്.കോഴിക്കോട്ടെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ എമര്‍ജന്‍സി ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് എരുമാട് സ്വദേശികളായ നൗഫല്‍, മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബര്‍ 22ന് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതിയായ ഡോ. മുഹമ്മദ് ഫാബിനെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മണാശ്ശേരിയിലെ വാടകവീടിന് സമീപത്തുനിന്ന് വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാംജിത്ത് പി.ജി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
