കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
മാനന്തവാടി: ഇന്നലെ മുതല്‍ കാണാതായ യുവാവിന്റെ മൃതദേഹം വള്ളിയൂര്‍ക്കാവ് പുഴയില്‍ കണ്ടെത്തി. എടവക രണ്ടേനാല് മുട്ടേരി ഉന്നതിയിലെ ഗോപാലന്‍ (40) ആണ് മരിച്ചത്.പുഴയില്‍ ചൂണ്ടയിടുന്നത് പതിവായിരുന്ന ഗോപാലന്‍ വള്ളിയൂര്‍ക്കാവ് അണക്കെട്ടിന് സമീപം പോയിരുന്നതായി ബന്ധുക്കള്‍ക്ക് സൂചനയുണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് പുഴയില്‍ വീണിരിക്കാമെന്ന സംശയത്തില്‍ പോലീസ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ സ്‌റ്റേഷന്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. മൃതദേഹം പുഴയില്‍നിന്ന് പുറത്തെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
