OPEN NEWSER

Tuesday 10. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.

  • Kalpetta
10 Nov 2026

കല്‍പ്പറ്റ: വയനാട് ജില്ലയുടെ വികസന കാഴ്ചപ്പാടുകള്‍ക്കായി ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം ജില്ലയ്ക്ക് അനിവാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. ജില്ലാ ടൗണ്‍പ്ലാന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോക നഗരാസൂത്രണ ദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആസൂത്രിതമായ നഗര വികസനത്തിലൂടെ മാത്രമെ  പരിസ്ഥിതി സൗഹൃദവും ജനവാസയോഗ്യവുമായ നഗരങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. പരിസ്ഥിതി ആഘാതം കുറച്ചു കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കല്‍, നഗരങ്ങളിലെ മാലിന്യ സംസ്‌കരണം ഹരിതവത്കരണത്തിന് മുന്‍ഗണന നല്‍കി വികസനം നടപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


 ലോക നഗരാസൂത്രണ ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ്  പരിസരത്ത് തയാറാക്കിയ ഗ്രീന്‍ സ്‌പേസ് ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു. വയനാടിന്റെ ആസൂത്രണ കാഴ്ചപ്പാട് വെല്ലുവിളികളും സാധ്യതകളും,  നഗരാസൂത്രണവും കെട്ടിട നിര്‍മാണ ചട്ടങ്ങളും എന്നീ വിഷയങ്ങളില്‍ റിട്ട. ചീഫ് ടൗണ്‍ പ്ലാനര്‍ കെ.വി അബ്ദുള്‍ മാലിക്, റിട്ട. ഡെപ്യൂട്ടി  ടൗണ്‍ പ്ലാനര്‍ ടി.എന്‍ ചന്ദ്രബോസ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.എസ് രഞ്ജിത്ത് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാകേഷ് കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.എസ് സജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ, വി.ബി.ജി റാം പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ ബൈജു, ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ ടി.സി സൂരജ്, പി.വി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ടൂറിസം മേഖലയിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
  • കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
  • വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
  • മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: വിദ്യാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം; പോക്‌സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show