OPEN NEWSER

Tuesday 10. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല

  • Kalpetta
10 Nov 2026

കല്‍പ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വന്‍തോതില്‍ വെട്ടിപ്പ് നടത്തിയ സംഭവമാണ്. വിജിലന്‍സിന് പരാതി കിട്ടിയപ്പോള്‍ അത് അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടി ഡ്രൈവര്‍മാരെ കണ്ടെത്തുന്നതിനുള്ള പരിശോധന സംസ്ഥാനത്ത് കര്‍ശനമാക്കിയിരിക്കുകയാണ്. ലൈസന്‍സില്ലാതെയും മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നത് കണ്ടെത്തുന്നതിനായും പരിശോധന നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തൂഫാന്‍പദ്ധതിയുടെ ഭാഗമായി അതിര്‍ത്തിമേഖലകളില്‍ പരിശോധന കര്‍ശനമാക്കും. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുമായും ഡി ജി പിമാരുമായും സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി പരിശോധന കര്‍ശനമായി തുടരുകയാണ്. അതിര്‍ത്തികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്ത് ജോലി, വിദേശത്ത് പഠനം എന്നിങ്ങനെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. ഇത്തരം തട്ടിപ്പുകളില്‍ ജനങ്ങള്‍ ഇരയാകാതിരിക്കണമെങ്കില്‍ അത്തരം സ്ഥാപനങ്ങളെ കുറിച്ച് മനസിലാക്കുകയും അത്തരം തട്ടിപ്പുകാരെ ശ്രദ്ധിക്കുകയും വേണം. ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളും പുരോഗമിച്ചുവരികയാണെന്നും എത്രയും വേഗത്തില്‍ വീടുകള്‍ കൈമാറാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ടൂറിസം മേഖലയിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
  • കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
  • വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
  • മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: വിദ്യാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം; പോക്‌സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.
  • എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റില്‍
  • കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show