OPEN NEWSER

Wednesday 11. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടില്‍ ഇന്നെത്തും: നാളെ മുതല്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

  • Kalpetta
11 Nov 2026

കല്‍പ്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി എം.പി. ഇന്ന്  വയനാട്ടില്‍ എത്തും. വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അവര്‍ റോഡ് മാര്‍ഗ്ഗം കല്‍പ്പറ്റയിലേക്ക് തിരിക്കും. വ്യാഴാഴ്ച രാവിലെ ചെറുവയല്‍ രാമന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടിയില്‍ കമ്മനയിലും, തൃശ്ശില്ലേരിയിലും സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പ്രിയദര്‍ശിനി ടീ ഫാക്ടറിയുടെ നവീകരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി. മുന്‍കൈയ്യെടുത്ത് ലഭ്യമാക്കിയ സി.എസ്.ആര്‍. പദ്ധതിയുടെ പുരോഗതിയും വിലയിരുത്തും. 

വെള്ളിയാഴ്ച കല്‍പറ്റയിലെ സുഗന്ധഗിരി ലോവര്‍ െ്രെപമറി സ്‌കൂള്‍ സന്ദര്‍ശിച്ചതിന് ശേഷം പുതുപ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എം.പി ഫണ്ടില്‍ നിന്ന് നടപ്പാക്കിയ ഡിജിറ്റല്‍ ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനവും കിഴുപറമ്പ, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എം. പി. ഫണ്ട് ഉപയോഗിച്ച് മേടിച്ച മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫും പ്രിയങ്ക ഗാന്ധി എം.പി. നിര്‍വഹിക്കും. 

വണ്ടൂര്‍, നിലമ്പൂര്‍, എറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകള്‍ക്കുള്ള ആറ് സ്‌കൂള്‍ ബസുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും  കാപ്പില്‍കരാട് ജി. എച്. എസില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. തുടര്‍ന്ന് നിലമ്പൂര്‍ ഐ. ജി. എം. എം. ആര്‍. സ്‌കൂളിലും സന്ദര്‍ശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം.പി. ശനിയാഴ്ച ഡല്‍ഹിക്ക് തിരിക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടില്‍ ഇന്നെത്തും: നാളെ മുതല്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ടൂറിസം മേഖലയിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
  • കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show