നവചേതന തുല്യതാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
കല്‍പ്പറ്റ: സാക്ഷരതാ മിഷന്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന നവചേതന നാല് ഏഴാം തരം തുല്യതാ പദ്ധതിക്ക് തുടക്കായി. വയനാട് ജില്ലയിലെ എട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നവചേതന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാഠപുസ്തകം വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പദ്ധതി അവലോകനം, ഇന്‍സ്ട്രക്ടര്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ദീപാ ജെയിംസ്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ഡോ.സ്വയ എം.കെ, ഓഫീസ് സ്റ്റാഫ് പി.വി ജാഫര്‍, പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
