'കാര്‍ഷിക കേരളം പുതുയുഗപ്പിറവിയിലേക്ക്'; ഫാം ഫോട്ടോഗ്രാഫി മത്സര വിജയികളെ കൃഷിമന്ത്രി പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം വയനാട് സ്വദേശി കെ.ആര്‍. രമിത്തിന്
തിരുവനന്തപുരം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച 2026-27 വര്‍ഷത്തെ സംസ്ഥാനതല ഡിജിറ്റല്‍ ഫാം ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. 'കാര്‍ഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 1000ലേറെ ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചത്.മത്സരത്തില്‍ വയനാട് വാളവയല്‍സ്വദേശിയായ കെ.ആര്‍. രമിത് ഒന്നാം സമ്മാനമായ 20,000 രൂപയ്ക്ക് അര്‍ഹനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ബാബു നൈസ് രണ്ടാം സമ്മാനമായ 10,000 രൂപയും കോട്ടയം സ്വദേശിയായ അബ്ദുല്‍ റസാഖ് മൂന്നാം സമ്മാനമായ 5,000 രൂപയും നേടി.
പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍ 1,000 വീതം
1. രാജന്‍ ടി.എസ്.
തെക്കിനിയേടത്ത് വീട്, ചേര്‍പ്പ് പി.ഒ., തൃശൂര്‍ – 680561.
മൊബൈല്‍: 9847938536
2. സാജു നടുവില്‍
കേളോത്ത് ഹൗസ്, നടുവില്‍ പി.ഒ., കണ്ണൂര്‍ – 670582.
മൊബൈല്‍: 9447947988
3. സുനില്‍ പുനര്‍ക
പുനര്‍ക ഹൗസ്, പാടി, കൊടകര പി.ഒ., തൃശൂര്‍.
മൊബൈല്‍: 9447673318
4. ഷാജി ചേര്‍ത്തല
മാളവിക ആര്‍ട്‌സ് സ്റ്റുഡിയോ, പള്ളിപ്പുറം പി.ഒ., ചേര്‍ത്തല, ആലപ്പുഴ – 688541.
മൊബൈല്‍: 9400682730
5. മേഘ മോഹന്‍
കുന്നത്ത് ഹൗസ്, പോട്ടോര്‍, അയോദ്ധ്യ നഗര്‍ പി.ഒ., തൃശൂര്‍ – 680581.
മൊബൈല്‍: 9495382707
6. മണികണ്ഠന്‍ എ.വി.
ആലുക്കല്‍ ഹൗസ്, കോലഴി, വിയ്യൂര്‍ പി.ഒ., തൃശൂര്‍ – 680010.
മൊബൈല്‍: 9847010073
7. പി.പി. രതീഷ്
സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍, മാതൃഭൂമി, പാലക്കാട്.
മൊബൈല്‍: 9847919627
8. അജീഷ് ചിറക്കകോട്
മടത്തുംപടി (വീട്), വെള്ളാനിക്കര പി.ഒ., തൃശൂര്‍ – 680654.
മൊബൈല്‍: 9495190303
9. മനു വിശ്വനാഥ്
ചീഫ് ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, ചുങ്കം, കോട്ടയം.
മൊബൈല്‍: 9447280210
10. സി. ബിജു
ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍, മാതൃഭൂമി, ആലപ്പുഴ.
മൊബൈല്‍: 9447399078
ആകെ 45,000 രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഫോട്ടോഗ്രാഫിയിലൂടെ ഒപ്പിയെടുത്ത് പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ കേരള കര്‍ഷകന്‍ മാസികയില്‍ പ്രസിദ്ധീകരിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
