മാനന്തവാടി ഉപജില്ലാ സ്ക്കൂള് കലോത്സവം; പ്രചാരണോദ്ഘാടനം ചെയ്തു.
മാനന്തവാടി: നവംബര്‍ 16,17,18.19, 20 തിയ്യതികളില്‍ വെള്ളമുണ്ട ജി.എം എച്ച് .എസ്. എസിലും എ.യു.പി.സ്കൂളിലും നടക്കുന്ന മാനന്തവാടി ഉപജില്ല സ്കൂള്‍ കലോത്സവത്തന്റ പ്രചാരണോദ്ഘാടനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഉഷ വിജയന് എം.എല്‍.എ അധ്യക്ഷയായി. വെള്ളമുണ്ടപഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല, ഷമീര്‍ തുരുത്തിയില്‍, എ.ഇ.ഒ സുനില്‍കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ബീന.സി.ടി, സ്വാഗത സംഘം വര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന് മൊയ്തു ആറങ്ങാടന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സുബൈര്‍ ഗദ്ദാഫി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
