ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.
മാനന്തവാടി: മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.ഇടവകയുടെ ചാരിറ്റി വിഭാഗമായ 'കനിവ്' ചികിത്സാ സഹായ വിതരണവും 'വിദ്യാജ്യോതി' സ്‌കോളര്‍ഷിപ്പ് വിതരണവും പെരുന്നാളിന്റെ ഭാഗമായി നടത്തി. ബുധനാഴ്ച രാവിലെ പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രസംഗവും നടന്നു.തുടര്‍ന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ കുരിശിങ്കലേക്കുള്ള പ്രദക്ഷിണം, സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചഭക്ഷണം എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.ഫാ. സിജു കുരിയാക്കോസ്, ഫാ. ജിബിന്‍ കുര്യാക്കോസ്, ഫാ. ജോബിന്‍ വര്‍ഗീസ്, ഫാ. സഖറിയ വെളിയത്ത്, ഫാ. കെ.കെ. വര്‍ഗീസ്, ഫാ. ജോണ്‍ എന്‍.ഐ., ഫാ. മോന്‍സി ജേക്കബ്, ഫാ. പി.ടി. ജോര്‍ജ്, ഫാ. ജോസഫ് പി. വര്‍ഗീസ്, ഫാ. ഷാജി കുമുള്ളന്‍കുന്നേല്‍ ,ഇടവക വികാരി ഫാ. ടി.എം. കുരിയാക്കോസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
